അല്ലാഹുവിന്റെ റസൂലേ ഇത് ഹറാമാണോ? അവിടുന്ന് പറഞ്ഞു: അല്ല. പക്ഷെ അത് എന്റെ ആളുകളുടെ നാട്ടിലുണ്ടായിരുന്നില്ല.…

അല്ലാഹുവിന്റെ റസൂലേ ഇത് ഹറാമാണോ? അവിടുന്ന് പറഞ്ഞു: അല്ല. പക്ഷെ അത് എന്റെ ആളുകളുടെ നാട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഞാൻ അത് കഴിക്കാൻ ഇഷ്ടപെടുന്നില്ല. ഖാലിദ് പറയുന്നു: അപ്പോൾ നബി നോക്കികൊണ്ടിരിക്കെത്തന്നെ ഞാൻ അതെടുത്ത് കഴിച്ചു.

ഇബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: "ഞാനും ഖാലിദുബ്നുൽ വലീദും അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) കൂടെ മൈമൂന(رضي الله عنها) യുടെ വീട്ടിലേക്ക് പ്രവേശിച്ചു. അപ്പോൾ പൊരിച്ച ഒരു ഉടുമ്പിനെ കഴിക്കാനായി കൊണ്ടുവന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) അതിലേക്ക് തന്റെ കൈ നീട്ടിയപ്പോൾ മൈമൂനയുടെ വീട്ടിലുള്ള ചില സ്ത്രീകൾ പറഞ്ഞു: എന്താണ് തിന്നാൻ പോകുന്നതെന്ന് അല്ലാഹുവിന്റെ റസൂലിനെ അറിയിക്കൂ. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) തന്റെ കൈ അതിൽനിന്ന് ഉയർത്തി. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ ഇത് ഹറാമാണോ? അവിടുന്ന് (ﷺ) പറഞ്ഞു: അല്ല. പക്ഷെ അത് എന്റെ ആളുകളുടെ നാട്ടിലുണ്ടായിരുന്നില്ല. അതിനാൽ ഞാൻ അത് കഴിക്കാൻ ഇഷ്ടപെടുന്നില്ല. ഖാലിദ് പറയുന്നു: അപ്പോൾ നബി (ﷺ) നോക്കികൊണ്ടിരിക്കെത്തന്നെ ഞാൻ അതെടുത്ത് കഴിച്ചു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്ന് അനുവദനീയമായവയും നിഷിദ്ധമായവയും