إعدادات العرض
ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ…
ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു. "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല."
അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, (അവർ മുസ്ലിംകളായ ശേഷം) ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു: "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല." (അൽ ബഖറ: 198)
[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]