إعدادات العرض
1- റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു
2- എനിക്ക് ഏഴു വയസുള്ളപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ കൂടെ 'വിടവാങ്ങൽ ഹജ്ജി'ൽ (എൻ്റെ കുടുംബം) എന്നെയും കൊണ്ട് ഹജ്ജ് ചെയ്തു.
3- അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഹജ്ജ് ചെയ്തത് ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്തിട്ടാണ്. നബിയുടെ സാധങ്ങൾ വെക്കാനുള്ള ഒട്ടകവും അത് തന്നെയായിരുന്നു.
4- ഉക്കാദ്വ്, മജന്ന, ദുൽ മജാസ് എന്നിവ ജാഹിലിയ്യത്തിലെ ചന്തകളായിരുന്നു. പിന്നീട്, ഹജ്ജ് കാലത്ത് കച്ചവടം ചെയ്യൽ തെറ്റാകുമെന്ന് മുസ്ലിംകൾ കരുതി.അപ്പോൾ ഈ ആയത്ത് അവതരിച്ചു. "നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഔദാര്യം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല."
5- അല്ലാഹുവിന്റെ റസൂൽ (ﷺ) മക്കയിലേക്ക്, കദാഅ` വഴി ബത്ഹാഇലെ മുകൾഭാഗത്തുള്ള രണ്ടു മലകൾക്കിടയിലെ വഴിയിലൂടെ പ്രവേശിച്ചു