റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു…

റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു

അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ)വില നിന്നും, അദ്ദേഹം പറഞ്ഞു: <<റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ നബി(സ) അവരോട് (അനുചരൻമാരോട്) ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു, എന്നാൽ അവരോടുള്ള അനുകമ്പ കൊണ്ടാണ് എല്ലാ ചുറ്റിലും വേഗത്തിൽ നടക്കുന്നതിൽ നിന്നും അവിടുന്ന് അവരെ തടഞ്ഞത്>>.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

നബി (ﷺ) യുദ്ധങ്ങളും സൈനിക നീക്കങ്ങളും, ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും വിധിവിലക്കുകളും