إعدادات العرض
1- അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ നിനക്ക് ഉത്തമം
2- റസൂൽ(സ)യും അനുചരൻമാരും മക്കയിലേക്ക് വന്നപ്പോൾ ബഹുദൈവ വിശ്വാസികൾ പറഞ്ഞു: യഥ്രിബിലെ പനി ബാധിച്ച് ദുർബലരായ ഒരു സമൂഹമാണ് നിങ്ങളിലേക്ക് വന്നിട്ടുള്ളത്, അപ്പോൾ അവിടുന്ന് തന്റെ അനുചരൻമാരോട് ആദ്യത്തെ മൂന്ന് ചുറ്റിൽ വേഗത്തിൽ നടക്കാനും രണ്ട് റുക്നുകൾക്കിടയിൽ സാധാരണ നടത്തം നടക്കാനും കൽപിച്ചു
3- അല്ലാഹുവിന്റെ റസൂൽ (ﷺ) നജ്ദിലേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. അബ്ദുല്ലാഹിബ്നു ഉമർ അക്കൂട്ടത്തിൽ പുറപ്പെട്ടു.
4- എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.