إعدادات العرض
അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ…
അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ മാത്രമാണ്
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിശ്ചയിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. (യാത്രക്കിടയിൽ) അദ്ദേഹം കോപിഷ്ഠനായപ്പോൾ തൻ്റെ കീഴിലുള്ളവരോട് അദ്ദേഹം ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) നിങ്ങളോട് കൽപ്പിച്ചില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ നിങ്ങൾ എനിക്കുവേണ്ടി വിറക് ശേഖരിക്കുക." അവർ വിറക് ശേഖരിച്ചു. അദ്ദേഹം പറഞ്ഞു: "ഇനി നിങ്ങൾ തീ കത്തിക്കുക." അവർ തീ കത്തിച്ചു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അതിൽ പ്രവേശിക്കുക." അങ്ങനെ അവർ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി; എന്നാൽ അവരിൽ ചിലർ മറ്റുചിലരെ പിടിച്ചുനിർത്തി; അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാനാണല്ലോ നാം നബിയുടെ (ﷺ) അടുക്കലേക്ക് ഓടിവന്നത്." അങ്ങനെയിരിക്കെ തീ അണഞ്ഞു; അദ്ദേഹത്തിന്റെ കോപം കെട്ടടങ്ങുകയും ചെയ്തു. ഇക്കാര്യം നബി (ﷺ) അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: "അവർ അതിൽ പ്രവേശിച്ചിരുന്നുവെങ്കിൽ അന്ത്യനാൾ വരെ അവർ അതിൽ നിന്ന് പുറത്തുവരുമായിരുന്നില്ല. അനുസരണം നന്മയിൽ മാത്രമാണ്."
الترجمة
العربية বাংলা دری Português Македонски Tiếng Việt Magyar ქართული ไทย Indonesia Kurdî Hausa অসমীয়া English ગુજરાતી Nederlands Kiswahili ਪੰਜਾਬੀ Tagalog ភាសាខ្មែរ සිංහල Русский मराठीالشرح
നബി (ﷺ) ഒരു സൈന്യത്തെ നിയോഗിക്കുകയും, അൻസ്വാരികളിൽ പെട്ട ഒരാളെ അവർക്ക് നേതാവായി നിയമിക്കുകയും, അദ്ദേഹത്തെ അനുസരിക്കാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. യാത്രക്കിടയിൽ ആ നേതാവിന് തൻ്റെ കീഴിലുള്ളവരോട് കോപം വന്നപ്പോൾ അദ്ദേഹം അവരോട് ചോദിച്ചു: "നിങ്ങൾ എന്നെ അനുസരിക്കണമെന്ന് നബി (ﷺ) കൽപ്പിച്ചിട്ടില്ലേ?" അവർ പറഞ്ഞു: "അതെ." അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ നിങ്ങളോട് വിറക് ശേഖരിക്കാനും തീ കത്തിക്കാനും എന്നിട്ട് അതിൽ പ്രവേശിക്കാനും കൽപ്പിക്കുന്നു." അപ്പോൾ അവർ വിറക് ശേഖരിക്കുകയും തീ കത്തിക്കുകയും ചെയ്തു. എന്നാൽ തീയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ അവർ അന്യോന്യം നോക്കാൻ തുടങ്ങി. അവർ പറഞ്ഞു: "നരകത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ലേ നമ്മൾ നബിയെ (ﷺ) പിന്തുടർന്നത്; എന്നിട്ടും നമ്മൾ അതിൽ പ്രവേശിക്കണമോ?" അവർ അങ്ങനെ നിൽക്കുമ്പോൾ തീയുടെ ജ്വാല കെട്ടടങ്ങുകയും നേതാവിന്റെ കോപം ശമിക്കുകയും ചെയ്തു. ഈ വിവരം നബിയെ (ﷺ) അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അവർ അദ്ദേഹത്തെ അനുസരിക്കുകയും അവർ കത്തിച്ച തീയിൽ പ്രവേശിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ദുനിയാവ് നിലനിൽക്കുന്ന കാലത്തോളം അവർ അതിൽ ശിക്ഷിക്കപ്പെടുമായിരുന്നു; അതിൽ നിന്ന് പുറത്തുവരാൻ അവർക്ക് കഴിയുമായിരുന്നില്ല.അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ട് ഒരു സൃഷ്ടിയോടും അനുസരണമില്ല. അനുസരണം നന്മയിൽ മാത്രമാണ്, തിന്മയിലല്ല.فوائد الحديث
അനുസരണം നന്മയിൽ മാത്രമാണ്; പാപത്തിൻ്റെ കാര്യത്തിൽ ഒരാളെയും അനുസരിക്കേണ്ടതില്ല. അനുസരിക്കാൻ കടപ്പെട്ട വ്യക്തിയാണ് കൽപ്പിക്കുന്നത് എങ്കിൽ പോലും ഇത് ബാധകമാണ്.
തൗഹീദുള്ള (ഇസ്‌ലാമിലുള്ള) ഒരു മനുഷ്യൻ തിന്മ ചെയ്താൽ അവന് നരകശിക്ഷയുണ്ട് എന്ന താക്കീതുണ്ട്; എന്നാൽ അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തുകൊടുക്കുകയും ചെയ്തേക്കാം.
യുദ്ധത്തിന് പോകുമ്പോഴും യാത്രകളിലും നേതാവിനെ നിയമിക്കുന്നത് ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ പെട്ടതാണ്.
