എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ…

എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: "എനിക്ക് പതിനാല് വയസുള്ളപ്പോൾ ഉഹ്ദ് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. എന്നാൽ അവിടുന്ന് എനിക്ക് അനുവാദം നൽകിയില്ല.എനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ ഖന്ദഖ് ദിവസത്തിൽ (ആ യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി) ഞാൻ അല്ലാഹുവിന്റെ റസൂലിന്(ﷺ) മുന്നിൽ കാണിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് എനിക്ക് അനുവാദം നൽകി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

നബി (ﷺ) യുദ്ധങ്ങളും സൈനിക നീക്കങ്ങളും