രണ്ടു കല്ലുകൾക്കിടയിൽ തല ഞെരിഞ്ഞുതകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു.

രണ്ടു കല്ലുകൾക്കിടയിൽ തല ഞെരിഞ്ഞുതകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു.

അനസ് (رضي الله عنه) പറയുന്നു: "രണ്ടു കല്ലുകൾ കൊണ്ട് തല തകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു. ഇന്നവനാണോ അതല്ല ഇന്നവനാണോ നിന്നെ ഇത് ചെയ്തത് എന്ന് ആ പെൺകുട്ടിയോട് ചോദിക്കപ്പെട്ടു. ഒടുവിൽ ഒരു ജൂതൻ്റെ പേര് പരാമർശിക്കപെട്ടപ്പോൾ അവൾ തല കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ആ യഹൂദി പിടിക്കപ്പെടുകയും അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. നബി (ﷺ) അയാളുടെ തല രണ്ട് കല്ലുകൾകൊണ്ട് തകർക്കാൻ കൽപിച്ചു." മുസ്ലിമിലും നസാഇയിലും വന്നിട്ടുള്ളത് "ഒരു ജൂതൻ ഒരു പെൺകുട്ടിയെ അവളുടെ ആഭരണങ്ങൾക്ക് വേണ്ടി കൊന്നുകളയുകയുണ്ടായി. അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവൾക്കുള്ള പ്രതിക്രിയ നടപ്പിലാക്കി" എന്നാണ്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

പ്രതിക്രിയ