ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക.

ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക.

അബ്ദുല്ലാഹിബ്നു അബീ ഔഫാ (رضي الله عنه) പറയുന്നു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) തൻ്റെ യുദ്ധങ്ങളിൽ ചിലതിൽ ശത്രുവിനെ നേരിട്ടപ്പോൾ സൂര്യൻ പടിഞ്ഞാറേക്ക് ചെരിയുന്നത് വരെ കാത്തിരുന്നു. എന്നിട്ട് എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു: "ഓ ജനങ്ങളേ, നിങ്ങൾ ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. നിങ്ങൾ അല്ലാഹുവിനോട് സൗഖ്യം ചോദിക്കുക. അവരെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിച്ചുനിൽക്കുക. അറിയണം! സ്വർഗം വാളുകളുടെ നിഴലുകൾക്ക് കീഴിലാണുള്ളത്." എന്നിട്ട് നബി (ﷺ) പ്രാർത്ഥിച്ചു: "(ഖുർആനാകുന്ന) കിതാബ് അവതരിപ്പിച്ചവനും, മേഘങ്ങളെ സഞ്ചരിപ്പിക്കുന്നവനും (മുശ്രിക്കുകളുടെ യുദ്ധ) സംഘങ്ങളെ പരാജയപെടുത്തുന്നവനുമായ അല്ലാഹുവേ, നീ അവരെ പരാജയപ്പെടുത്തേണമേ, അവർക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ജിഹാദിൽ പാലിക്കേണ്ട മര്യാദകൾ