إعدادات العرض
മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി,…
മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്.
അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنهما) പറയുന്നു: ഉമർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ൻ്റെ മിമ്പറിൽ നിന്നുകൊണ്ട് പറയുകയുണ്ടായി. "ഓ ജനങ്ങളേ, മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള വിധി അവതരിക്കുകയുണ്ടായി. മദ്യം അഞ്ച് വസ്തുക്കളിൽ നിന്നാണ്: മുന്തിരി, ഈത്തപ്പഴം, തേൻ, ഗോതമ്പ്, ബാർലി എന്നിവയിൽ നിന്ന്. മനുഷ്യബുദ്ധിയെ മൂടിക്കളയുന്നതെന്തോ അതാണ് മദ്യം. അല്ലാഹുവിൻ്റെ റസൂൽ (ﷺ) (വിടപറയുന്നതിനുമുൻപ്) മൂന്ന് വിഷയങ്ങളിൽ (മറ്റെല്ലാ ചർച്ചകളും) അവസാനിപ്പിക്കാവുന്ന നിലയിലുള്ള ഒരു തീരുമാനം പറഞ്ഞുതന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു: പിതൃവ്യന് (ലഭിക്കുന്ന അനന്തരസ്വത്തിൻ്റെ ഓഹരി സംബന്ധിച്ചും), മക്കളോ മാതാപിതാക്കളോ ഇല്ലാത്ത നിലയിൽ മരണപെട്ടവരുടെ (സ്വത്ത് സംബന്ധിച്ചും) പലിശയുടെ ചില ഇനങ്ങളെ സംബന്ധിച്ചുമാണത്.
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]