ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ…

ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു.

സഹ്ദം ബിൻ മുദര്രിബ് അൽ ജർമീ പറയുന്നു: "ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു. തൈമുല്ലാഹ് ഗോത്രത്തിൽ പെട്ട, കാണാൻ അടിമകളെപ്പോലെ തോന്നിച്ചിരുന്ന വെളുത്ത ഒരാൾ അപ്പോൾ അവിടേക്കു പ്രവേശിച്ചു. അബൂ മൂസാ അപ്പോൾ അയാളോട് പറഞ്ഞു: വരൂ. അപ്പോൾ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂ മൂസാ പറഞ്ഞു: വരൂ. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ഇത് (കോഴിയിറച്ചി) കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ നിന്ന് അനുവദനീയമായവയും നിഷിദ്ധമായവയും