ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ…

ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു: നബി (ﷺ) പറഞ്ഞിരിക്കുന്നു: " ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും. അപ്പോൾ അദ്ദേഹത്തോട് പറയപെട്ടു: ഇൻ ശാ അല്ലാഹ് എന്ന് പറയൂ. എന്നാൽ അദ്ദേഹമത് പറഞ്ഞില്ല. അങ്ങനെ അദ്ദേഹം ആ സ്ത്രീകളുടെയെല്ലാം അരികിൽ ചെന്നു. എന്നാൽ അവരാരും തന്നെ പ്രസവിച്ചില്ല. ഒരു സ്ത്രീ ഒഴികെ. അവൾ ഒരു പകുതി മനുഷ്യരൂപത്തെ (ചാപിള്ളയെ) പ്രസവിച്ചു." അബൂ ഹുറൈറ പറയുന്നു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "അദ്ദേഹം ഇൻ ശാ അല്ലാഹ് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ആ ഉദ്ദേശം നടക്കാതിരിക്കുമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ആവശ്യം നേടിയെടുക്കാൻ മതിയായതായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും