إعدادات العرض
1- നേർച്ച നേരുന്നത് നബി -ﷺ- വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: "അത് യാതൊരു നന്മയും കൊണ്ടുവരുന്നില്ല. പിശുക്കൻ്റെ (സമ്പത്ത്) അതിലൂടെ പുറത്തു കൊണ്ടുവരപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ
2- അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല
3- ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു.
4- സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ അത് വീട്ടുക."
5- ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
6- ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
7- എന്റെ സഹോദരി നഗ്നപാദയായി നടന്ന് കൊണ്ട് മസ്ജിദുൽ ഹറാമിലേക്ക് പോകാൻ നേർച്ചയാക്കി, അങ്ങനെ അവൾക്ക് വേണ്ടി നബി(സ)യോട് മതവിധി ചോദിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അപ്രകാരം ഞാൻ നബി(സ)യോട് മതവിധി ചോദിച്ചു, അപ്പോൾ അവിടുന്ന് പറഞ്ഞു: അവൾ നടക്കട്ടെ വാഹനത്തിലുമേറട്ടെ
8- ഏ, അബ്ദു റഹ്മാന് ഇബ്നു സമുറാ, നീ അധികാരം ചോദിച്ച് വാങ്ങരുത്, നീ ചോദിച്ചതിൻ പ്രകാരം നിനക്കത് നൽകപ്പെട്ടാൽ നീ ഭാരമേല്പിക്കപ്പെടും
9- ദാവൂദ് നബിയുടെ മകൻ സുലൈമാൻ നബി പറഞ്ഞു: തീർച്ചയായും ഇന്ന് ഞാൻ (എന്റെ ഭാര്യമാരായ) എഴുപത് സ്ത്രീകളുടെയരികിൽ ചെല്ലും. അങ്ങനെ അവരോരോരുത്തരും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന എഴുപതുപേരെ പ്രസവിക്കും.
10- നിന്റെ സമ്പത്തിന്റെ ഒരു ഭാഗം നീ തന്നെ വെക്കുക. അതാണ് നിനക്ക് നല്ലത്.