ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ…

ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു.

മരത്തിനു കീഴിൽ വെച്ച് നബിയോട് പ്രതിജ്ഞ ചെയ്ത (ബൈഅതു രിദ്വാനിൽ പങ്കെടുത്ത) ഥാബിതു ബ്നു ദഹ്ഹാക് (رضي الله عنه) അല്ലാഹുവിന്റെ റസൂലി(ﷺ)ൽ നിന്നുദ്ധരിക്കുന്നു: "ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റു വല്ല മതത്തിലുമാണ് താനെന്ന് കരുതിക്കൂട്ടി കളളസത്യം ചെയ്താൽ അവൻ പറഞ്ഞതുപോലെതന്നെയാകുന്നു. ആരെങ്കിലും വല്ലതുമുപയോഗിച്ച് ആത്മഹത്യ ചെയ്താൽ അതേ കാര്യം മുഖേന അവൻ അന്ത്യനാളിൽ ശിക്ഷിക്കപെടുന്നതാണ്. തന്റെതല്ലാത്ത വല്ലതും (ദാനം ചെയ്യുമെന്ന്) നേർച്ചയാക്കാൻ ഒരാൾക്കും പാടില്ല. മറ്റൊരു റിപ്പോർട്ടിൽ കാണാം: "ഒരു മുഅ`മിനിനെ ശപിക്കുന്നത് അവനെ കൊലുന്നതുപോലെയാണ്." മറ്റൊരു റിപ്പോർട്ടിൽ കാണാം: "ആരെങ്കിലും തന്റെതല്ലാത്ത വല്ലതിലും -അതുമുഖേന സ്വന്തം സ്വത്ത് വർധിപ്പിക്കാൻവേണ്ടി- വ്യാജഅവകാശവാദം ഉന്നയിച്ചാൽ അല്ലാഹു അവന് ഇല്ലായ്മ മാത്രമേ വർധിപ്പിച്ചു കൊടുക്കുകയുള്ളൂ".

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും