ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും…

ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.

അബ്ദുല്ലാഹിബ്നു മസ്ഊദ് (رضي الله عنه) നബി(ﷺ)യിൽ നിന്നുദ്ധരിക്കുന്നു: "ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.(ഇതേ ആശയത്തിൽ) "അല്ലാഹുവിനോടുള്ള കരാറും തങ്ങളുടെ പ്രതിജ്ഞകളും വിറ്റ് തുച്ഛമായ വില പകരം വാങ്ങുന്നവർ..." എന്ന് തുടങ്ങുന്ന ഈ വചനം അവതരിക്കുകയും ചെയ്തു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ശപഥങ്ങളും നേർച്ചകളും