إعدادات العرض
അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു…
അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല
അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: അശ്അരി ഗോത്രക്കാരുടെ ഒരു സംഘത്തിൽ എന്നെയും (യുദ്ധത്തിൽ പോകാനുള്ള) വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുത്ത ഞാൻ ചെന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അല്ലാഹു സത്യം! നിങ്ങൾക്ക് ഞാൻ വാഹനം നൽകുകയില്ല. നിങ്ങളെ വഹിക്കാൻ സാധിക്കുന്ന (വാഹനം) എൻ്റെ പക്കലില്ല." അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര സമയം ഞങ്ങൾ അവിടെ കഴിച്ചു കൂട്ടുകയും, അവസാനം ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും ചെയ്തു. അപ്പോൾ നബി -ﷺ- ഞങ്ങൾക്ക് മൂന്ന് ഒട്ടകങ്ങളെ നൽകാൻ കൽപ്പിച്ചു. അങ്ങനെ ഞങ്ങൾ അവിടെ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഞങ്ങളിൽ ചിലർ പറഞ്ഞു: "അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുകയില്ല! (കാരണം) നമുക്ക് വാഹനം നൽകണമെന്ന ആവശ്യവുമായി നബി -ﷺ- യുടെ അടുക്കൽ ചെന്നപ്പോൾ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് നമുക്ക് വാഹനം നൽകില്ല എന്ന് അവിടുന്ന് പറഞ്ഞു കഴിഞ്ഞിരുന്നു." അബൂ മൂസാ പറയുന്നു: "അങ്ങനെ ഞാൻ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും അവിടുത്തോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വാഹനം നൽകിയിട്ടില്ല. മറിച്ച്, അല്ലാഹുവാണ് നിങ്ങൾക്ക് വാഹനം നൽകിയത്. അല്ലാഹു സത്യം! തീർച്ചയായും ഞാൻ ഒരു കാര്യം ശപഥം ചെയ്തു പറയുകയും, അതിനേക്കാൾ നല്ലത് കാണുകയും ചെയ്താൽ -അല്ലാഹു ഉദ്ദേശിച്ചാൽ- എൻ്റെ ശപഥം തിരുത്തി കൊണ്ട് അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നന്മയുള്ളത് പ്രവർത്തിക്കുകയും ചെയ്യാതിരിക്കില്ല."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Hausa Português Kurdî Kiswahili සිංහල አማርኛ অসমীয়া ગુજરાતી Tiếng Việt دری Nederlands नेपाली پښتو ไทย Svenska Oromoo Кыргызча Română తెలుగు Lietuvių Malagasy ಕನ್ನಡ Српскиالشرح
അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- തൻ്റെ ഗോത്രമായ അശ്അരീ ഗോത്രത്തിൽ പെട്ട ചിലരുമായി നബി -ﷺ- യുടെ അടുക്കൽ ചെന്ന സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കും വിധത്തിൽ തങ്ങളെ വഹിക്കുന്ന ഒട്ടകങ്ങളെ നൽകണം എന്ന ആവശ്യമായിരുന്നു അവർക്ക് സമർപ്പിക്കാനുണ്ടായിരുന്നത്. എന്നാൽ തൻ്റെ പക്കൽ അവരെ വഹിക്കാൻ കഴിയുന്ന യാതൊന്നും ഇല്ലെന്നും, അതിനാൽ അവരെ ഒപ്പം കൂട്ടുന്നതല്ലെന്നും അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് അവിടുന്ന് പറയുകയുണ്ടായി. അങ്ങനെ അവർ മടങ്ങുകയും കുറച്ചു സമയം കടന്നു പോവുകയും ചെയ്തപ്പോൾ നബി -ﷺ- യുടെ അടുക്കൽ മൂന്ന് ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും, അവിടുന്ന് ആ ഒട്ടകങ്ങളെ അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ അവർ പരസ്പരം പറഞ്ഞു: "ഈ ഒട്ടകങ്ങളിൽ അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുന്നതല്ല. കാരണം നബി -ﷺ- നമ്മെ വഹിക്കുകയില്ല എന്ന് ശപഥം ചെയ്തു കഴിഞ്ഞതാണ്." അങ്ങനെ അവർ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും ഇക്കാര്യം ചോദിച്ചറിയുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളെ വഹിച്ചത് അല്ലാഹുവാകുന്നു. കാരണം അല്ലാഹുവാണ് ഈ ഒട്ടകങ്ങളെ ലഭിക്കാൻ സൗകര്യം ചെയ്തതും, അവനാണ് ഇത് നൽകിയതും. ഞാൻ കേവലമൊരു കാരണം മാത്രമാണ്; എന്നിലൂടെ അത് നടപ്പിലായി എന്ന് മാത്രമേയുള്ളൂ. ശേഷം നബി -ﷺ- പറഞ്ഞു: എന്തെങ്കിലുമൊരു കാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ അല്ലാഹുവിൻ്റെ പേരിൽ ഞാൻ ശപഥം ചെയ്തു പറയുകയും, ശേഷം അതിനേക്കാൾ നല്ലതും ശ്രേഷ്ഠവുമായ കാര്യം മറ്റൊന്നാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്താൽ -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ഞാൻ കൂടുതൽ ശ്രേഷ്ഠമായ കാര്യം പ്രവർത്തിക്കുകയും, എൻ്റെ ശപഥം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം നൽകുകയുമാണ് ചെയ്യുക."فوائد الحديث
ഒരാൾ ശപഥം ചെയ്യാൻ ആവശ്യപ്പെടാതെ, എന്തെങ്കിലുമൊരു കാര്യം ഊന്നിപ്പറയുന്നതിന് വേണ്ടി സ്വയം തന്നെ ശപഥം ചെയ്യുന്നതിൽ തെറ്റില്ല. ഭാവിയിൽ നടക്കാനുള്ള കാര്യങ്ങളെ പറ്റിയാണെങ്കിൽ പോലും അത് അനുവദനീയമാണ്.
ഒരു കാര്യം ശപഥം ചെയ്തു പറയുമ്പോൾ 'ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ) എന്ന് നിബന്ധന വെക്കൽ അനുവദനീയമാണ്. ഇപ്രകാരം ശപഥത്തിനോടൊപ്പം തന്നെ നിബന്ധന വെച്ചാൽ പ്രസ്തുത ശപഥം നിറവേറ്റണമെന്ന നിർബന്ധമില്ല. അത് ലംഘിച്ചാൽ പ്രായശ്ചിത്തം നൽകേണ്ടതുമില്ല.
ഒരു കാര്യം ശപഥം ചെയ്തു പറഞ്ഞതിന് ശേഷം അതിനേക്കാൾ നല്ലത് കാണുമ്പോൾ മുൻപുള്ള ശപഥം ലംഘിക്കുകയും, അതിനുള്ള പ്രായശ്ചിത്തം നൽകുകയും, കൂടുതൽ നല്ല കാര്യം പ്രവർത്തിക്കുകയും ചെയ്യാനുള്ള പ്രേരണയും പ്രോത്സാഹനവും.
التصنيفات
ശപഥങ്ങളും നേർച്ചകളും