إعدادات العرض
ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും…
ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും.
അശ്അഥ് ബിൻ ഖൈസ് (رضي الله عنه) പറയുന്നു: ഞാനും ഒരാളും തമ്മിൽ ഒരു കിണറിന്റെ അവകാശത്തർക്കമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ അല്ലാഹുവിന്റെ റസൂലി(ﷺ)നരികിലേക്ക് തർക്കവുമായി ചെന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ഒന്നുകിൽ നീ (നിന്റെ വാദം തെളിയിക്കാൻ) രണ്ടു സാക്ഷികളുമായി വരിക. അല്ലെങ്കിൽ അവൻ (തന്റെ നിരപരാധിത്തം തെളിയിക്കാൻ) സത്യം ചെയ്യട്ടെ." അപ്പോൾ ഞാൻ പറഞ്ഞു: എങ്കിൽ അവൻ സത്യം ചെയ്യും. അവൻ (സത്യമോ നീതിയോ) പരിഗണിക്കുകയില്ല. അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "ആരാണോ കരുതിക്കൂട്ടി കള്ളസത്യം ചെയ്യുകയും അത് മുഖേന ഒരു മുസ്ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കുകയും ചെയ്തത്, അങ്ങനെയുള്ളവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അല്ലാഹു അവനോട് കോപിഷ്ഠനായിരിക്കും."
[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]