إعدادات العرض
നിശ്ചയമായും നബി(സ) നാടൻ കഴുതകളുടെ മാംസം വിരോധിക്കുകയും കുതിരയുടെ മാംസം അനുവദിക്കുകയും ചെയ്തു
നിശ്ചയമായും നബി(സ) നാടൻ കഴുതകളുടെ മാംസം വിരോധിക്കുകയും കുതിരയുടെ മാംസം അനുവദിക്കുകയും ചെയ്തു
ജാബിർ ഇബ്നു അബ്ദുല്ലാ (റ)വിൽ നിന്നും, (നിശ്ചയമായും നബി(സ) നാടൻ കഴുതകളുടെ മാംസം വിരോധിക്കുകയും കുതിരയുടെ മാംസം അനുവദിക്കുകയും ചെയ്തു) മുസ്ലിമിന് മാത്രമായുള്ള റിപ്പോർട്ടിൽ (ഖൈബർ യുദ്ധ കാലത്ത് ഞങ്ങൾ കാട്ടു കഴുതയെയും കുതിരയെയും ഭക്ഷിച്ചിരുന്നു, എന്നാൽ നബി(സ) ഞങ്ങളോട് നാടൻ കഴുതകളെ വിരോധിച്ചു) എന്ന് കാണാം. അബ്ദുല്ലാഹ് ഇബ്നു അബൂ ഔഫ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: (ഖൈബർ യുദ്ധത്തിന്റെ രാത്രിയിൽ ഞങ്ങൾക്ക് കഠിനമായ വിശപ്പ് അനുഭവപ്പെട്ടു, അങ്ങനെ ഖൈബർ ദിവസം രാവിലെ ഞങ്ങൾക്ക് ഒരു നാടൻ കഴുതയെ ലഭിക്കുകയും ഞങ്ങൾ അതിനെ അറുക്കുകയും ചെയ്തു, അങ്ങനെ അതുമായി പത്രങ്ങളിൽ നിറക്കവേ നബി(സ)ക്ക് വേണ്ടി വിളിച്ചു പറയുന്നവൻ പാത്രം മറിച്ചിടാൻ വിളിച്ചു പറഞ്ഞു, അല്ലെങ്കിൽ ഇപ്രകാരം പറഞ്ഞു: നിങ്ങൾ കഴുത മാംസത്തിൽ നിന്ന് ഒന്നും തന്നെ ഭക്ഷിക്കരുത്). അബൂ ഥഅ്ലബ(റ) വില നിന്നും, അദ്ദേഹം പറഞ്ഞു: (നബി(സ) നാടൻ കഴുതയുടെ മാംസം നിഷിദ്ധമാക്കിയിരിക്കുന്നു).