നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.

നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.

സലമതു ബ്നു അക്വഅ` (رضي الله عنه) പറയുന്നു: "നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു. അയാൾ നബിയുടെ സഹാബിമാരുടെ കൂടെ സംസാരിച്ചിരിക്കുകയും എന്നിട്ട് കടന്നുകളയുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: അവനെ നിങ്ങൾ തെരഞ്ഞു പിടിക്കുകയും കൊന്നുകളയുകയും ചെയ്യുക. ഞാൻ അയാളെ കൊല്ലുകയും നബി (ﷺ) അയാളിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് എനിക്ക് നൽകുകയും ചെയ്തു." മറ്റൊരു റിപ്പോർട്ടിൽ "നബി (ﷺ) ചോദിച്ചു: ആരാണ് അയാളെ കൊന്നത്? അപ്പോൾ അവർ പറഞ്ഞു: ഇബ്നുൽ അക്വഅ` ആണ്. അപ്പോൾ നബി (ﷺ) പറഞ്ഞു: അവനിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് മുഴുവൻ അദ്ദേഹത്തിനുള്ളതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ജിഹാദുമായി ബന്ധപ്പെട്ട വിഷയങ്ങളും വിധിവിലക്കുകളും