إعدادات العرض
1- നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.
2- ആരെങ്കിലും (ശത്രുസൈന്യത്തിലെ) ഒരാളെ വധിക്കുകയും അവന് അതിന് തെളിവുണ്ടാവുകയും ചെയ്താൽ കൊല്ലപ്പെട്ടവന്റെ കൂടെയുള്ള സ്വത്ത് അവനുള്ളതാണ്.
3- നബി (ﷺ) (പ്രത്യേക ഭക്ഷണക്രമീകരണത്തിലൂടെ) ശരീരം ശക്തിപ്പെടുത്തിയ കുതിരകളെ ഹഫ്യാഅ` മുതൽ ഥനിയ്യത്തുൽ വദാഅ` വരെ മത്സരിപ്പിച്ച് ഓടിച്ചു.
4- അല്ലാഹുവിന്റെ റസൂൽ (ﷺ) യുദ്ധാർജിത സ്വത്തിൽ, കുതിര(പടയാളി)ക്ക് രണ്ട് ഓഹരിയും കാലാൾക്ക് ഒരു ഓഹരിയും വിഹിതമായി നൽകി.
5- അല്ലാഹുവിന്റെ റസൂൽ താൻ നിയോഗിക്കുന്ന സൈന്യങ്ങളിൽ ചിലർക്ക്, യുദ്ധാർജിത സ്വത്തിൽ നിന്ന് സൈന്യത്തിനുള്ള പൊതുവിഹിതത്തിനു പുറമെ പ്രത്യേകമായി നല്കാറുണ്ടായിരുന്നു.
6- ബനൂ നദീർ ഗോത്രത്തിന്റെ സ്വത്ത്, മുസ്ലിംകൾ അതിനു വേണ്ടി കുതിരയെയോ ഒട്ടകത്തിനെയോ ഓടിക്കാതെ തന്നെ അല്ലാഹു അവന്റെ റസൂലിന് യുദ്ധരഹിതം നൽകിയതായിരുന്നു.