إعدادات العرض
ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല
ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "ഒരു ജനതയെയും (ഇസ്‌ലാമിലേക്ക്) ക്ഷണിക്കാതെ അല്ലാഹുവിൻ്റെ റസൂൽ -ﷺ- അവരോട് യുദ്ധം ചെയ്തിട്ടില്ല."
الترجمة
العربية Português دری Македонски Magyar Tiếng Việt ქართული Kurdî বাংলা ไทย অসমীয়া Nederlands ਪੰਜਾਬੀ Indonesia Kiswahili ភាសាខ្មែរ English ગુજરાતી Hausa Tagalog Русский मराठी Српски සිංහල ಕನ್ನಡالشرح
നബി -ﷺ- ഒരു ജനതയെയും ആദ്യം ഇസ്‌ലാമിലേക്ക് ക്ഷണിക്കാതെ അവരോട് യുദ്ധം ആരംഭിച്ചിരുന്നില്ലെന്ന് ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നു. അവർ ആ ക്ഷണം സ്വീകരിച്ചില്ലെങ്കിൽ മാത്രമായിരുന്നു അവിടുന്ന് അവരോട് യുദ്ധം ചെയ്തിരുന്നത്.فوائد الحديث
ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടില്ലാത്തവരോട്, യുദ്ധം ചെയ്യുന്നതിന് മുൻപ് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരിക്കണമെന്ന നിർബന്ധ നിബന്ധനയുണ്ട്.
നബി -ﷺ- മറുനാടുകളിലുള്ളവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുമായിരുന്നു. അവർ അത് നിരസിച്ചാൽ, ജിസ്‌യ നൽകാൻ ആവശ്യപ്പെടും. അതും നിരസിച്ചാൽ അവിടുന്ന് അവരോട് യുദ്ധം ചെയ്യുമായിരുന്നു; ഇക്കാര്യം മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധം (ജിഹാദ്) നിശ്ചയിക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി ജനങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതാണ്. അല്ലാതെ, അവരെ അടിമകളാക്കുക എന്നതോ, അവരുടെ സമ്പത്തോ ഭൂമിയോ വെട്ടിപ്പിടിക്കുക എന്നതോ അല്ല.
