ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന്…

ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

അബ്ദുല്ലാഹി ബ്നു ഉമർ (رضي اللهُ عنهما) പറയുന്നു: ജൂതന്മാർ അല്ലാഹുവിൻ്റെ റസൂൽ (ﷺ) യുടെ അരികിൽ വന്ന് അവരിൽപെട്ട ഒരു പുരുഷനും സ്ത്രീയും വ്യഭിചരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) അവരോട് ചോദിച്ചു: എന്താണ് എറിഞ്ഞു കൊല്ലുന്നതിനെ കുറിച്ച് തൗറാത്തിൽ നിങ്ങൾ കണ്ടിട്ടുള്ളത്? അപ്പോൾ അവർ പറഞ്ഞു: ഞങ്ങൾ അവരെ അടിക്കുകയും അപമാനിക്കുകയും ചെയ്യണമെന്നാണ് അതിലുള്ളത്. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: കളവാണ് നിങ്ങൾ പറയുന്നത്. തൗറാത്തിൽ എറിഞ്ഞു കൊല്ലണമെന്ന ആയത്തുണ്ട്. അങ്ങനെ അവർ തൗറാത് കൊണ്ടുവന്നു നിവർത്തിവെച്ചു. അവരിലൊരാൾ എറിയണമെന്ന് പറയുന്ന ആയത്തിൻ്റെ മേലെ കൈവെച്ച് അതിൻ്റെ മുന്നിലും പിന്നിലുമുള്ളത് വായിച്ചു. അപ്പോൾ അബ്ദുല്ലാഹിബ്നു സലാം പറഞ്ഞു: നിൻ്റെ കൈയെടുക്ക്. അയാൾ കൈയെടുത്തു. അതാ എറിയണമെന്ന് പറയുന്ന ആയത്ത്. അയാൾ പറഞ്ഞു: മുഹമ്മദേ നീ പറഞ്ഞത് സത്യമാണ്. അങ്ങനെ നബി (ﷺ) അവരിരുവരെയും എറിഞ്ഞുകൊല്ലാൻ കൽപ്പിച്ചു. അബ്ദുല്ലാഹി ബ്നു ഉമർ പറയുന്നു: അയാൾ ആ പെണ്ണിന് ഏറു കൊള്ളാതിരിക്കാൻ തൻ്റെ ശരീരം കൊണ്ട് തടുക്കുന്നത് ഞാൻ കണ്ടിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വ്യഭിചാരത്തിനുള്ള ശിക്ഷ