അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു.

അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു.

അബ്ദുല്ലാഹിബ്നു ഉമർ പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) സ്വർണത്തിൻ്റെ ഒരു മോതിരം പണികഴിപ്പിച്ചു. അവിടുന്ന്(ﷺ) അത് ധരിക്കുമ്പോൾ അതിന്റെ മുദ്രയുടെ ഭാഗം കൈയുടെ ഉൾഭാഗത്താണ് ആക്കിയിരുന്നത്. അപ്പോൾ ജനങ്ങളും അതുപോലെ ചെയ്തു. പിന്നീട് അവിടുന്ന് (ﷺ) മിമ്പറിൽ ഇരുന്ന് തന്റെ മോതിരം ഊരി. എന്നിട്ടു പറഞ്ഞു: ഞാ ഈ മോതിരം ധരിച്ചിരുന്നു. അതിൻ്റെ മുദ്രഭാഗം ഉൾഭാഗത്താക്കിയിരുന്നു. എന്നിട്ട് നബി (ﷺ) അത് വലിച്ചെറിഞ്ഞു. തുടർന്ന് ഇങ്ങനെ പറഞ്ഞു: അല്ലാഹുവാണെ ഞാൻ ഒരിക്കലും ഇത് ധരിക്കുകയില്ല. അപ്പോൾ ജനങ്ങളും അവരുടെ മോതിരങ്ങൾ വലിച്ചെറിഞ്ഞു. "അവിടുന്ന് (ﷺ) അത് തൻ്റെ വലതുകൈയിൽ ധരിച്ചു" എന്നും വന്നതു കാണാം.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വസ്ത്രത്തിലെ മര്യാദകൾ