إعدادات العرض
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ…
അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.
അബൂ ഹുറൈറ (رضي الله عنه) പറയുന്നു:നബി പറഞ്ഞിരിക്കുന്നു: അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവന്റെ കാര്യം അല്ലാഹു ഏറ്റിരിക്കുന്നു. (അല്ലാഹു പറയുന്നു:) എന്നിലുള്ള വിശ്വാസം കൊണ്ടും എന്റെ റസൂലുകളെ സത്യപ്പെടുത്തികൊണ്ടും എന്റെ മാർഗത്തിലുള്ള പോരാട്ടം മാത്രം ലക്ഷ്യമാക്കി പുറപ്പെട്ടവന്റെ കാര്യം ഞാൻ ബാധ്യതയായി ഏറ്റിരിക്കുന്നു: അവനെ ഞാൻ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അല്ലെങ്കിൽ അവൻ പുറപ്പെട്ട താമസസ്ഥലത്തേക്ക് തന്നെ പ്രതിഫലമോ യുദ്ധാർജിതസ്വത്തോ നേടിയവനായിക്കൊണ്ട് ഞാനവനെ മടക്കിയയക്കും.
[സ്വഹീഹ്] [അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു]
الترجمة
العربية Bosanski English Español فارسی Français Bahasa Indonesia Русский Türkçe اردو 中文 हिन्दी Tagalog ئۇيغۇرچە Português Kurdîالتصنيفات
ജിഹാദിൻ്റെ ശ്രേഷ്ഠത