അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി.

അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി.

ജാബിറു ബ്നു അബ്ദില്ലാഹ് (رضي الله عنهما) പറയുന്നു: അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി. -നബിയുടെ സഹാബിമാരിലൊരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കിയെന്ന വിവരം അവിടുത്തേക്ക് വന്നുകിട്ടി. അയാൾക്കാകട്ടെ അതല്ലാതെ വേറെയൊരു സ്വത്തും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ റസൂൽ (ﷺ) ആ അടിമയെ എണ്ണൂറ് ദിര്ഹമിന് വിറ്റു. എന്നിട്ട് ആ തുക അയാൾക്ക് കൊടുത്തയച്ചു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

അടിമയെ മോചിപ്പിക്കൽ