إعدادات العرض
1- അൻസാറുകളിൽപെട്ട ഒരാൾ തന്റെ ഒരടിമയെ തന്റെ മരണശേഷം മോചിതനാകുന്ന നിലയിൽ സ്വതന്ത്രനാക്കി.
2- ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയുടെ നീതിപൂർവകമായ വില കണക്കാക്കപ്പെടുകയും തന്റെ പങ്കാളികൾക്ക് അയാൾ അവരുടെ ഓഹരി നൽകുകയും വേണം. അങ്ങനെ ആ അടിമ മോചിതനാവുകയും ചെയ്യട്ടെ.
3- ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയെ തന്റെ പണം കൊണ്ട് പൂർണമായും മോചിപ്പിക്കേണ്ടതാണ്. അയാളുടെ കൈയിൽ പണമില്ലെങ്കിൽ തന്റെ നീതിപൂർവകമായ വില അടിമയുടെ ബാധ്യതയായി കണക്കാക്കപ്പെടട്ടെ.