ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയുടെ…

ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാൾ പണക്കാരനാണെങ്കിൽ അടിമയുടെ നീതിപൂർവകമായ വില കണക്കാക്കപ്പെടുകയും തന്റെ പങ്കാളികൾക്ക് അയാൾ അവരുടെ ഓഹരി നൽകുകയും വേണം. അങ്ങനെ ആ അടിമ മോചിതനാവുകയും ചെയ്യട്ടെ.

അബ്ദുല്ലാഹിബ്നു ഉമർ (رضي الله عنه) നബി (ﷺ) പറഞ്ഞതായി ഉദ്ദരിക്കുന്നു: "ആരെങ്കിലും തനിക്ക് അവകാശമുള്ള അടിമയുടെ തന്റെ പങ്ക് മോചിപ്പിച്ചാൽ, അയാളുടെ കൈയിൽ അടിമയുടെ (മുഴുവൻ) വിലക്ക് തുല്യമായ പണമുണ്ടെങ്കിൽ അടിമയുടെ നീതിപൂർവകമായ വില അയാളുടെ ബാധ്യതയാവുകയും തന്റെ പങ്കാളികൾക്ക് അയാൾ അവരുടെ ഓഹരി നൽകുകയും വേണം. അങ്ങനെ ആ അടിമ മോചിതനാവുകയും ചെയ്യട്ടെ. അല്ലെങ്കിൽ അടിമയുടെ എത്ര ഓഹരിയാണോ മോചിപ്പിക്കപ്പെട്ടത് അത്രയും അയാൾ സ്വതന്ത്രനായി."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

അടിമയെ മോചിപ്പിക്കൽ