വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു.

വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു.

അബൂ ഹുറൈറയും സൈദു ബ്നു ഖാലിദ് അൽ ജുഹനിയും (رضي الله عنهما) പറയുന്നു: വിവാഹിതയല്ലാത്ത ഒരു അടിമസ്ത്രീ വ്യഭിചരിച്ചാൽ എന്തുചെയ്യണമെന്ന് നബി (ﷺ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "വ്യഭിചരിച്ചെങ്കിൽ അവളെ അടിക്കുക.വീണ്ടും വ്യഭിചരിച്ചെങ്കിൽ അവളെ വീണ്ടും അടിക്കുക. പിന്നെയും വ്യഭിചരിച്ചെങ്കിൽ അവളെ പിന്നെയും അടിക്കുക. പിന്നെ ഒരു കയറിന് പകരമായിട്ടാണെങ്കിലും അവളെ വിറ്റുകളഞ്ഞേക്കുക. ഇബ്നു ശിഹാബ് പറയുന്നു: "മൂന്നാമത്തേതിന് ശേഷമാണോ അതല്ല നാലാമത്തേതിന് ശേഷമാണോ വിൽക്കാൻ പറഞ്ഞതെന്ന് എനിക്കറിയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വ്യഭിചാരത്തിനുള്ള ശിക്ഷ