നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ…

നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക് കാരില്ലാത്തവനുമാകുന്നു

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: <<ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക്കാരില്ലാത്തവനുമാകുന്നു>> നിവേദകൻ പറയുന്നു, അതിൽ ഇപ്രകാരവും പറഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു: <<രാജാധികാരവും സർവ സ്തുതിയും അവനാകുന്നു, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. നാഥാ, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു, നാഥാ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷമത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നാഥാ, നരകത്തിലേയും ഖബ്റിലേയും ശിക്ഷകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു>> അപ്രകാരം തന്നെ പ്രഭാതമായാലും അവിടുന്ന് പറയുമായിരുന്നു <<ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു>>

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

التصنيفات

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ