ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും…

ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ?

അബൂ ഥഅ`ലബ അൽ ഖുശനീ (رضي الله عنه) പറയുന്നു: "ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ (ﷺ) അരികിലേക്ക് ചെന്നുകൊണ്ട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അഹ്ലു കിതാബ് (ജൂതരും നസ്രാനികളും) ആയ ആളുകളുടെ നാട്ടിലാണ് ഞങ്ങളുള്ളത്. അവരുടെ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം കഴിക്കാമോ? വേട്ട നടത്താറുള്ള ഭൂമിയിലുമാണ് ഞങ്ങളുള്ളത്. ഞാൻ എന്റെ അമ്പുകൊണ്ടും, വേട്ട പഠിപ്പിക്കപ്പെട്ട നായയെ ഉപയോഗിച്ചും വേട്ട പഠിപ്പിക്കപ്പെടാത്ത നായയെ ഉപയോഗിച്ചും വേട്ടയാടും. ഇതിലേതാണ് എനിക്ക് ശരിയായിട്ടുള്ളത്? നബി (ﷺ) പറഞ്ഞു: നീ പറഞ്ഞ കാര്യം -അഥവാ അഹ്ലുൽ കിതാബിന്റെ പാത്രങ്ങൾ- അതല്ലാത്തത് നിങ്ങൾക്ക് കിട്ടുമെങ്കിൽ നിങ്ങൾ അതിൽ നിന്ന് കഴിക്കരുത്. കിട്ടില്ലെങ്കിൽ കഴുകിയതിന് ശേഷം അതിൽ തന്നെ കഴിച്ചോളൂ. അമ്പെയ്യുമ്പോൾ നീ (ബിസ്മി ചൊല്ലിക്കൊണ്ട്) അല്ലാഹുവിന്റെ നാമം സ്മരിച്ചിട്ടുണ്ടെങ്കിൽ നിന്റെ അമ്പുകൊണ്ട് വേട്ടയാടിപ്പിടിച്ചത് നീ കഴിച്ചുകൊള്ളുക. വേട്ട പഠിപ്പിക്കപ്പെട്ട നായയെ അയക്കുമ്പോൾ നീ (ബിസ്മി ചൊല്ലിക്കൊണ്ട്) അല്ലാഹുവിന്റെ നാമം സ്മരിച്ചിട്ടുണ്ടെങ്കിൽ അത് മുഖേന വേട്ടയാടിയത് നീ കഴിച്ചുകൊള്ളുക. വേട്ട പഠിപ്പിക്കപ്പെടാത്ത നായയെ ഉപയോഗിച്ചു കിട്ടിയതിനെ (ചാവുന്നതിന്) മുൻപ് അറുക്കാൻ സാധിച്ചുവെങ്കിൽ (അതും) നീ കഴിച്ചുകൊള്ളുക.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

ഭക്ഷണ-പാനീയങ്ങളുടെ വിധികൾ, വേട്ടയാടൽ