അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും…

അവിടുന്ന് പറഞ്ഞു: ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക

അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക>>, അദ്ദേഹം പറഞ്ഞു: <<നിന്റെ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ വിരിപ്പിലേക്ക് ചെല്ലുമ്പോഴും നീ അത് പറയുക>>.

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

التصنيفات

ഉറക്കത്തിൻ്റെയും ഉണർച്ചയുടെയും വേളയിൽ പാലിക്കേണ്ട മര്യാദകൾ