إعدادات العرض
നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്.
നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മൂത്രമൊഴിച്ചാൽ ശുദ്ധീകരിക്കുക. ഖബർ ശിക്ഷയിൽ മിക്കതും അത് കാരണത്താലാണ്."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Kurdî Hausa Português తెలుగు Kiswahili தமிழ் မြန်မာ ไทย 日本語 پښتو Tiếng Việt অসমীয়া Shqip සිංහලالشرح
ഖബർ ശിക്ഷയുടെ കാരണങ്ങളിൽ ഒന്ന് നബി -ﷺ- ഈ ഹദീഥിൽ നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അത്തരം കാരണങ്ങളുടെ കൂട്ടത്തിൽ ജനങ്ങൾക്കിടയിൽ ഏറ്റവും വ്യാപകമായ ഒരു കാര്യമാണത്. മൂത്രമൊഴിച്ചാൽ ശരിയായി ശുദ്ധീകരിക്കാതിരിക്കുകയും, വൃത്തിയാക്കാതിരിക്കുകയും ചെയ്യുക എന്നതാണത്.فوائد الحديث
* മൂത്രം ശുദ്ധീകരിക്കുന്നതിൽ കാത്തുസൂക്ഷിക്കേണ്ട ശ്രദ്ധയും, ശരീരത്തിലോ വസ്ത്രത്തിലോ മൂത്രമാകാതിരിക്കാൻ അതിൽ നിന്ന് അകലം പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.
* മൂത്രം ഒഴിക്കുകയോ ശരീരത്തിലാവുകയോ ചെയ്താൽ ഏറ്റവും പെട്ടെന്ന് കഴുകുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കാരണം നജസ് ഒപ്പം കൊണ്ടുനടക്കുന്നത് അതിലൂടെ ഒഴിവാക്കാൻ കഴിയും. എന്നാൽ നമസ്കാരത്തിൻ്റെ സന്ദർഭത്തിൽ അത് ശുദ്ധീകരിക്കുക എന്നത് നിർബന്ധമാകുന്നതാണ്.
* മൂത്രം നജസാണ്. അത് ശരീരത്തിലോ വസ്ത്രത്തിലോ ഏതെങ്കിലും പ്രതലത്തിലോ ആയാൽ അവിടം നജസാകും. ആ അവസ്ഥയിൽ നമസ്കാരം ശരിയാവുകയില്ല. കാരണം നജസുകളിൽ നിന്ന് ശുദ്ധിയാവുക എന്നത് നമസ്കാരത്തിൻ്റെ നിബന്ധനകളിൽ ഒന്നാണ്.
* മൂത്രം ഒഴിക്കുന്നത് ശുദ്ധീകരിക്കാതിരിക്കുക എന്നത് വൻപാപങ്ങളിൽ പെട്ട കാര്യമാണ്.
* ഖബറിൽ ശിക്ഷയുണ്ട് എന്ന കാര്യം ഈ ഹദീഥ് സ്ഥിരീകരിക്കുന്നു. ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട, പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുള്ള വിഷയമാണത്.
* പരലോകത്തെ പ്രതിഫലം സ്ഥിരീകരിക്കുന്നു. പരലോകത്തിൻ്റെ ആദ്യത്തെ ഘട്ടമാണ് ഖബർ. മനുഷ്യരുടെ ഖബറുകൾ ഒന്നല്ലെങ്കിൽ സ്വർഗത്തിലെ പൂന്തോപ്പുകളിൽ ഒരു പൂന്തോപ്പായിരിക്കും. അല്ലെങ്കിൽ നരകത്തിൻ്റെ ഗർത്തങ്ങളിലൊന്നായിരിക്കും.
التصنيفات
മലമൂത്ര വിസർജ്ജന മര്യാദകൾ