അബ്ദുറഹ്മാനു ബ്നു ഔഫും സുബൈറു ബ്നുൽ അവ്വാമും ശരീരത്തിൽ ചെള്ളിന്റെ ഉപദ്രവമുണ്ടെന്ന് അല്ലാഹുവിന്റെ റസൂലി (ﷺ)…

അബ്ദുറഹ്മാനു ബ്നു ഔഫും സുബൈറു ബ്നുൽ അവ്വാമും ശരീരത്തിൽ ചെള്ളിന്റെ ഉപദ്രവമുണ്ടെന്ന് അല്ലാഹുവിന്റെ റസൂലി (ﷺ) നോട് പരാതി പറഞ്ഞു.

അനസുബ്നു മാലിക് (رضي الله عنه) പറയുന്നു: അബ്ദുറഹ്മാനു ബ്നു ഔഫും സുബൈറു ബ്നുൽ അവ്വാമും അവരിരുവരും പങ്കെടുത്ത ഒരു യുദ്ധത്തിനിടയിൽ ശരീരത്തിൽ ചെള്ളിന്റെ ഉപദ്രവമുണ്ടെന്ന് അല്ലാഹുവിന്റെ റസൂലി (ﷺ) നോട് പരാതി പറഞ്ഞു. അപ്പോൾ നബി അവർക്ക് പട്ടു വസ്ത്രം ധരിക്കാൻ ഇളവുനൽകി. അത് ധരിച്ച നിലയിൽ അവരിരുവരെയും ഞാൻ കാണുകയുമുണ്ടായി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വസ്ത്രവും അലങ്കാരവും, ചികിത്സയുടെ വിധിവിലക്കുകൾ