അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു

അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങൾക്ക് തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെപ്പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങൾക്ക് തൃപ്തിപ്പെട്ടിരിക്കുന്നു. 'ഖാല-ഖീലകളും', ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങൾക്ക് വെറുത്തിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

തൻ്റെ അടിമകളിൽ മൂന്ന് കാര്യങ്ങളെ അല്ലാഹു ഇഷ്ടപ്പെടുകയും മൂന്ന് കാര്യങ്ങൾ അവരിൽ നിന്ന് സംഭവിക്കുന്നത് അവൻ വെറുക്കുകയും ചെയ്തിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു. അവരിൽ അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ്: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. അല്ലാഹുവിൻ്റെ കരാറും വിശുദ്ധ ഖുർആനും തിരുസുന്നത്തും അവർ ഒരുപോലെ, ഒന്നിച്ച് മുറുകെ പിടിക്കുക. (ഇസ്‌ലാമിക രാജ്യമായ) മുസ്‌ലിം ജമാഅത്തിൽ നിന്ന് ഭിന്നിച്ചു നിൽക്കാതിരിക്കുക. അല്ലാഹു അവരിൽ വെറുക്കുന്ന കാര്യങ്ങൾ ഇവയാണ്: അനാവശ്യമായ സംസാരങ്ങളും അവർക്ക് യാതൊരു ആവശ്യവുമില്ലാത്ത വിഷയങ്ങളിലെ വെറുംവർത്തമാനങ്ങളും, സംഭവിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യചോദ്യങ്ങളും / ജനങ്ങളോട് അവരുടെ സമ്പത്തും അവരുടെ പക്കലുള്ളതും ആവശ്യമില്ലാതെ ചോദിക്കലും യാചിക്കലും, സമ്പത്ത് പാഴാക്കലും ഇസ്‌ലാം അനുവദിച്ചിട്ടില്ലാത്ത മാർഗങ്ങളിൽ അത് തുലച്ചു കളയുകയും നശിപ്പിക്കുകയും ചെയ്യലും.

فوائد الحديث

അല്ലാഹുവിനെ മാത്രം അവൻ്റെ അടിമകൾ നിഷ്കളങ്കമായി ആരാധിക്കുക എന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യമാണ്; (അതിന് വിപരീതം പ്രവർത്തിച്ചു കൊണ്ട്) അവനെ നിഷേധിക്കുക എന്നത് അല്ലാഹു വെറുക്കുന്ന കാര്യവുമാണ്.

അല്ലാഹുവിൻ്റെ പാശത്തിൽ മുറുകെ പിടിക്കാനുള്ള പ്രേരണയും പ്രോത്സാഹനവും; കാരണം മുസ്‌ലിം സമൂഹത്തിൻ്റെ ഐക്യവും യോജിപ്പും അതിലൂടെ മാത്രമാണ് സാധ്യമാവുക.

മുസ്‌ലിം ജമാഅത്തിനെ മുറുകെ പിടിക്കാനുള്ള പ്രോത്സാഹനം; (ഇസ്‌ലാമിക ഭരണാധികാരിക്ക് കീഴിലുള്ള മുസ്‌ലിം പൊതുജനങ്ങളോടൊപ്പം) അപ്രകാരം ഉറച്ചു നിലകൊള്ളുകയും അവരുടെ അണികളെ ഐക്യപ്പെടുത്തുകയും ചെയ്യണം. അതിന് വിരുദ്ധമായി ഭിന്നതയിലേക്കും ചിദ്രതയിലേക്കും ചരിക്കരുത്.

ആവശ്യമില്ലാത്ത കാര്യങ്ങളിൽ സംസാരം അധികരിപ്പിക്കുന്നതിൽ നിന്നുള്ള വിലക്ക്; കാരണം അത്തരം സംസാരങ്ങൾ അനുവദനീയമായ സംസാരമാണെങ്കിൽ പോലും അവ സമയം പാഴാക്കലായി മാറും. നിഷിദ്ധമാണെങ്കിൽ, അവ തിന്മകൾ അധികരിപ്പിക്കാനും ധാരാളമായി തെറ്റുകൾ രേഖപ്പെടുത്തപ്പെടാനും കാരണമാകും.

ജനങ്ങളുടെ വെറുംവർത്തമാനങ്ങളിലും അവരുടെ അനാവശ്യമായ വിവരങ്ങളിലും 'കേട്ടതും പറഞ്ഞതും' പ്രചരിപ്പിക്കുന്നതിലും മുഴുകരുതെന്ന ഓർമപ്പെടുത്തൽ.

ജനങ്ങളുടെ സമ്പത്ത് അധികമായി ചോദിക്കുന്നതിൽ നിന്നുള്ള താക്കീത്.

സമ്പത്ത് വെറുതെ പാഴാക്കുക എന്നത് നിഷിദ്ധമാണ്. മറിച്ച്, ഉപകാരപ്രദമായ വിഷയങ്ങളിൽ ഉപയോഗിച്ചു കൊണ്ട് അവ സംരക്ഷിക്കുകയും സൂക്ഷിക്കുകയുമാണ് വേണ്ടത്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, ഇസ്ലാമിക സമൂഹം