അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു.

അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു.

ഉമ്മു സലമ (رضي الله عنها) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) തന്റെ കുഞ്ഞുവീടിന്റെ വാതിൽക്കൽ വെച്ച് ഒരു തർക്കത്തിന്റെ ശബ്ദം കേട്ടു. അവിടുന്ന് അവരുടെ അരികിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: "അറിയുക, ഞാൻ ഒരു മനുഷ്യൻ മാത്രമാകുന്നു. തർക്കിക്കുന്ന കക്ഷികൾ എന്റെ അരികിലേക്ക് വരും. നിങ്ങളിൽ ചിലർ മറ്റു ചിലരെക്കാൾ നന്നായി സംസാരിക്കുന്നവരായിരിക്കും. അപ്പോൾ ഞാൻ വിചാരിക്കും, അവനാണ് സത്യം പറയുന്നതെന്ന്. അങ്ങനെ ഞാൻ അവന് അനുകൂലമായി വിധി പ്രസ്താവിക്കും. അങ്ങനെ ആർക്കെങ്കിലും മറ്റൊരു മുസ്ലിമിന്റെ അവകാശമാണ് ഞാൻ വിധിച്ചതെങ്കിൽ അത് നരകത്തീയുടെ ഒരു കഷ്ണം മാത്രമാകുന്നു. അതിനാൽ അവനത് എടുക്കുകയോ ഒഴിവാക്കുകയോ ചെയ്തുകൊള്ളട്ടെ.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

വാദവും തെളിവുകൾ രേഖപ്പെടുത്തലും