"അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ്…

"അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ.

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അവർ (നൂഹിൻ്റെ ജനത) പറഞ്ഞു: (ജനങ്ങളേ,) നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങൾ ഉപേക്ഷിക്കരുത്." (നൂഹ്: 23) എന്ന ആയത്തിൻ്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞു: "നൂഹ് നബിയുടെ ജനതയിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളാണ് ഇവ. അവർ മരണപ്പെട്ടപ്പോൾ അവർ ഇരിക്കാറുണ്ടായിരുന്ന അവരുടെ സദസ്സുകളിൽ നാട്ടക്കുറികൾ സ്ഥാപിക്കാനും, ആ നാട്ടക്കുറികൾക്ക് അവരുടെ പേരുകളും നൽകാനും പിശാച് അവരുടെ ജനതക്ക് സന്ദേശം നൽകി. അവരത് പ്രവർത്തിച്ചു; (അന്ന്) അവ ആരാധിക്കപ്പെട്ടില്ല. അങ്ങനെ അക്കൂട്ടർ മരണപ്പെടുകയും, (ഈ നാട്ടക്കുറികളെ കുറിച്ചുള്ള) അറിവ് വിസ്മരിക്കപ്പെടുകയും ചെയ്തപ്പോൾ അവ ആരാധിക്കപ്പെട്ടു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

മഹത്തരമായ ഒരു ആയത്തിൻ്റെ വിശദീകരണമാണ് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നത്. നൂഹ് നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൽ പങ്കുചേർക്കരുതെന്ന് കൽപ്പിച്ചപ്പോൾ അതിനെതിരായി, നിങ്ങൾ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹത്തിൻ്റെ ജനത പരസ്പരം ഉപദേശിച്ചതിനെ കുറിച്ചാണ് പ്രസ്തുത ആയത്ത് അറിയിക്കുന്നത്. ആ ആയത്തിൽ പറയപ്പെട്ട വിഗ്രഹങ്ങളുടെ പേരുകൾ യഥാർത്ഥത്തിൽ അവരിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളായിരുന്നു എന്നും, പിന്നീട് പിശാചിൻ്റെ വഞ്ചന കാരണത്താൽ ആ ജനത അവരുടെ കാര്യത്തിൽ അതിരുകവിയുകയും, അവരുടെ രൂപങ്ങൾ നിർമ്മിക്കുകയും, ശേഷം ഈ രൂപങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി തീരുകയുമാണ് ഉണ്ടായത് എന്ന് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിശദീകരിക്കുന്നു.

فوائد الحديث

* സ്വാലിഹീങ്ങളുടെ കാര്യത്തിൽ അതിരുകവിയുന്നത് അവരെ അല്ലാഹുവിന് പുറമെ ആരാധിക്കുന്നതിലേക്ക് എത്തിക്കുന്നതും, പിന്നീട് ദീൻ മുഴുവനായി ഉപേക്ഷിക്കാൻ കാരണമായി തീരുകയും ചെയ്യും.

* രൂപമുണ്ടാക്കുകയും, അവ സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. പ്രത്യേകിച്ച് ആദരിക്കപ്പെടുന്നവരുടെ രൂപങ്ങൾ.

* പിശാചിൻ്റെ തന്ത്രത്തിൽ നിന്നുള്ള താക്കീത്. അവൻ അസത്യം സത്യത്തിൻ്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ്.

* ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന ബിദ്അത്തുകളിൽ നിന്നും, പുത്തനാചാരങ്ങളിൽ നിന്നുമുള്ള താക്കീത്. ചെയ്യുന്നവൻ്റെ ഉദ്ദേശം നന്നായാൽ പോലും അവ ആക്ഷേപാർഹമാണ്.

* രൂപമുണ്ടാക്കുക എന്നത് ശിർക്കിലേക്ക് നയിക്കുന്ന കാര്യങ്ങളിലൊന്നാണ്. അതിനാൽ ആത്മാവുള്ളവയുടെ രൂപങ്ങൾ നിർമ്മിക്കുകയോ വരക്കുകയോ ചെയ്യുന്നതിൽ നിന്ന് താക്കീത് കൈക്കൊള്ളണം.

* വിജ്ഞാനം നിലനിൽക്കേണ്ടതിൻ്റെ പ്രാധാന്യവും, അത് നഷ്ടപ്പെട്ടു പോകുന്നതിൻ്റെ ഉപദ്രവവും.

* അറിവ് നഷ്ടപ്പെടുന്നതിൻ്റെ കാരണം പണ്ഡിതന്മാരുടെ മരണമാണ്.

* (തെളിവ് നോക്കാതെയുള്ള) അന്ധമായ അനുകരണത്തിൽ നിന്നുള്ള താക്കീത്. അത് പലപ്പോഴും ഇസ്ലാമിൽ നിന്ന് തന്നെ പുറത്തെത്തിക്കാനുള്ള കാരണമായേക്കാം.

* ആദ്യകാല സമുദായങ്ങളിൽ വരെ ശിർക്ക് ഉണ്ടായിട്ടുണ്ട്.

* ഈ അഞ്ച് നാമങ്ങൾ (വദ്ദ്, സ്വുവാഅ്, യഗൂഥ്, യഊഖ്, നസ്വ്-ർ) നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ ജനത ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ പേരുകളായിരുന്നു.

* അസത്യത്തിൻ്റെ വക്താക്കൾ അവരുടെ അസത്യം പ്രചരിപ്പിക്കുന്നതിൽ കാണിക്കുന്ന പരസ്പരം സഹായവും ഒരുമയും.

* അല്ലാഹുവിനെ നിഷേധിച്ചവർക്കെതിരെ പൊതുവായ പ്രാർത്ഥന നടത്തുന്നത് അനുവദനീയമാണ്.

التصنيفات

ബഹുദൈവാരാധന