ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്.

ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്.

അബ്ദുല്ലാഹി ബ്നു ഉകൈം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എന്തെങ്കിലും (ഏലസ്സ്) ബന്ധിച്ചാൽ അവൻ അതിലേക്ക് ഏൽപ്പിക്കപ്പെടുന്നതാണ്."

[ഹസൻ] [തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും അവന്റെ ഹൃദയം കൊണ്ടോ പ്രവർത്തനം കൊണ്ടോ അവ രണ്ടും കൊണ്ടോ എന്തെങ്കിലും കാര്യത്തിലേക്ക് പരിപൂർണ്ണമായി സ്വയം ബന്ധിച്ചാൽ - അവയിൽ നിന്ന് ഉപകാരം ലഭിക്കുമെന്നും, അവ ഉപദ്രവം തടുക്കുമെന്നും പ്രതീക്ഷ വെക്കുകയും ചെയ്താൽ - അല്ലാഹു ആ വസ്തുവിലേക്ക് അവനെ ഏൽപ്പിക്കുന്നതാണ്. എന്നാൽ ആരെങ്കിലും അല്ലാഹുവുമായി ബന്ധം സ്ഥാപിക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും അല്ലാഹു അവന് മതിയാകുന്നതാണ്. എല്ലാ പ്രയാസങ്ങളും അല്ലാഹു അവന് എളുപ്പമാക്കി നൽകുകയും ചെയ്യും. എന്നാൽ അല്ലാഹുവിന് പുറമെയുള്ളതിനോടാണ് അവന്റെ ബന്ധമെങ്കിൽ അല്ലാഹു അതിലേക്ക് അവനെ ഏൽപ്പിക്കുകയും, അവനെ പരാജയപ്പെടുത്തുകയും ചെയ്യും.

فوائد الحديث

* അല്ലാഹുവിന് പുറമെയുള്ളതുമായി ഹൃദയബന്ധം സ്ഥാപിക്കുന്നതിൽ നിന്നുള്ള വിലക്ക്.

* എല്ലാ കാര്യങ്ങളും അല്ലാഹുവിൽ ഏൽപ്പിക്കുകയാണ് നിർബന്ധമായും ചെയ്യേണ്ടത്.

* അല്ലാഹുവിൽ പങ്കുചേർക്കുക എന്നത് കൊണ്ടുണ്ടാകുന്ന ഉപദ്രവവും, അതിലൂടെ വന്നുചേരുന്ന മോശം പര്യവസാനവും.

* പ്രവർത്തനത്തിന്റെ തരം പോലെയായിരിക്കും പ്രതിഫലം.

* ഓരോരുത്തരും ചെയ്ത പ്രവർത്തനങ്ങളുടെ ഫലം അവനിലേക്ക് തന്നെ തിരിച്ചെത്തുന്നതാണ്; നന്മയുടെയും തിന്മയുടെയും കാര്യം അപ്രകാരം തന്നെ.

* അല്ലാഹുവിൽ നിന്ന് അകന്നു പോവുകയും, അവന് പുറമെയുള്ളവരിൽ നിന്ന് ഉപകാരം തേടുകയും ചെയ്തവന് വന്നുഭവിക്കുന്ന പരാജയം.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, ഹൃദയത്തിലെ പ്രവർത്തനങ്ങൾ