സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത്…

സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത് നിസ്കാരത്തിനും നബി -ﷺ- ശ്രദ്ധ നൽകിയിരുന്നില്ല

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: സുബ്ഹ് നിസ്കാരത്തിൻ്റെ രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കാൻ ശ്രദ്ധിച്ചിരുന്നത് പോലെ, മറ്റൊരു സുന്നത്ത് നിസ്കാരത്തിനും നബി -ﷺ- ശ്രദ്ധ നൽകിയിരുന്നില്ല.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅ്മിനീങ്ങളുടെ മാതാവ്, ആഇശാ -رَضِيَ اللَّهُ عَنْهَا- അറിയിക്കുന്നു: സുബ്ഹ് നിസ്കാരത്തിൻ്റെ തൊട്ടുമുൻപുള്ള രണ്ട് റക്അത്ത് സുന്നത്തുകൾ നിർവ്വഹിക്കുന്നതിൽ നബി -ﷺ- മറ്റൊരു സുന്നത്ത് നിസ്കാരത്തിൻ്റെ കാര്യത്തിലും പുലർത്താത്ത വിധത്തിലുള്ള ശ്രദ്ധയും താൽപ്പര്യവും കാണിച്ചിരുന്നു.

فوائد الحديث

ഫർദ്വായ നിസ്കാരങ്ങൾക്ക് പുറമെയുള്ള നിസ്കാരങ്ങൾക്കാണ് സുന്നത്ത് / നവാഫിൽ നിസ്കാരങ്ങൾ എന്ന് പറയുക. ഇവിടെ ഹദീഥിൽ ഉദ്ദേശിക്കുന്നത് നിർബന്ധ നിസ്കാരത്തിനോട് ചേർന്നു കൊണ്ടുള്ള സുന്നത്തുകളായ റവാത്തിബ് നിസ്കാരങ്ങളാണ്.

ഫജ്‌റിന് മുൻപ് രണ്ട് റക്അത്തുകൾ, ദ്വുഹ്റിന് മുൻപ് നാല് റക്അത്, ദ്വുഹ്റിന് ശേഷം രണ്ട് റക്അത്തുകൾ, മഗ്രിബിന് ശേഷം രണ്ട് റക്അത്തുകൾ, ഇശാഇന് ശേഷം രണ്ട് റക്അത്തുകൾ എന്നിങ്ങനെയാണ് റവാത്തിബ് നിസ്കാരങ്ങൾ.

സുബ്ഹിൻ്റെ മുൻപുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം യാത്രകളിലും അല്ലാത്ത സമയങ്ങളിലും നിസ്കരിക്കാവുന്നതാണ്. എന്നാൽ ദ്വുഹ് റിൻ്റെയും മഗ്‌രിബിൻ്റെയും ഇശാഇൻ്റെയും റവാത്തിബുകൾ യാത്രകളിലല്ലാത്ത സമയങ്ങളിലേ നിർവ്വഹിക്കേണ്ടതുള്ളൂ.

സുബ്ഹിൻ്റെ രണ്ട് റക്അത്തുകൾ പ്രത്യേകം ഊന്നിപ്പറയപ്പെട്ട സുന്നത്തുകളാണ്. അവ ഉപേക്ഷിക്കുന്നതും അവഗണിക്കുന്നതും ശരിയല്ല.

التصنيفات

സുന്നത്ത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠത, റവാതിബ് സുന്നത്തുകൾ