നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്

നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറുക; എങ്കിൽ നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതാണ്."

[ഹസൻ] [رواه البخاري في الأدب المفرد وأبو يعلى والبيهقي]

الشرح

ഒരു മുസ്‌ലിം തന്റെ സഹോദരനായ മുസ്‌ലിമിന് സമ്മാനങ്ങൾ (ഹദ്‌യഃ) കൈമാറണമെന്ന് നബി (ﷺ) ഈ ഹദീഥിലൂടെ അറിയിക്കുന്നു. പരസ്പരം സമ്മാനം നൽകുന്നത് സ്നേഹം വർദ്ധിപ്പിക്കുകയും ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണ്.

فوائد الحديث

സമ്മാനങ്ങളും ഉപഹാരങ്ങളും ഹദ്‌യകളും നൽകുന്നത് പുണ്യകരമായ നന്മയാണ്; നബി (ﷺ) കൽപ്പിച്ച കാര്യമാകുന്നു അത്.

ഉപഹാരങ്ങളും ഹദ്‌യകളും സ്നേഹബന്ധങ്ങൾ ശക്തമാകാൻ കാരണമാകുന്നതാണ്.

തനിക്കും മറ്റുള്ളവർക്കുമിടയിൽ സ്നേഹം അധികരിപ്പിക്കാൻ കാരണമാകുന്ന എല്ലാ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനങ്ങൾ നൽകുന്നതിലും, മറ്റൊരാളോട് എളിമയോടു കൂടി പെരുമാറുന്നതിലും, നല്ല വാക്കുകൾ സംസാരിക്കുന്നതിലും, പ്രസന്നമായ മുഖം കാത്തുസൂക്ഷിക്കുന്നതിലുമെല്ലാം ഈ ശ്രദ്ധ ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

التصنيفات

സമ്മാനവും ഇഷ്ട ദാനവും