തീർച്ചയായും ഞാൻ ശപിക്കുന്നവനായല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, കാരുണ്യമായിട്ടാണ് ഞാൻ…

തീർച്ചയായും ഞാൻ ശപിക്കുന്നവനായല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, കാരുണ്യമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബിയോട് (ﷺ) പറയപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂലേ, താങ്കൾ മുശ്‌രിക്കുകൾക്കെതിരെ പ്രാർത്ഥിച്ചാലും." അപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഞാൻ ശപിക്കുന്നവനായല്ല നിയോഗിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, കാരുണ്യമായിട്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്."

[صحيح] [رواه مسلم]

الشرح

അല്ലാഹുവിൽ പങ്ക് ചേർക്കുന്ന മുശ്‌രിക്കുകൾക്കെതിരെ പ്രാർത്ഥിക്കാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: ശപിക്കുന്നവനായല്ല എന്നെ അല്ലാഹു നിയോഗിച്ചിരിക്കുന്നതും നിങ്ങളിലേക്ക് അയച്ചിരിക്കുന്നതും. അഥവാ ജനങ്ങളെ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും അകറ്റാനും ആട്ടിയകറ്റാനും പ്രാർത്ഥിച്ചുകൊണ്ട് അവരെ നന്മയിൽ നിന്ന് വഴിമുടക്കാനല്ല ഞാൻ നിയോഗിതനായത്. മറിച്ച്, പൊതുവെ എല്ലാ ജനങ്ങൾക്കും അവരിൽ തന്നെ മുഅ്മിനീങ്ങൾക്ക് പ്രത്യേകമായും നന്മയും കാരുണ്യവും നൽകപ്പെടുന്നതിനുള്ള കാരണമായാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.

فوائد الحديث

നബി -ﷺ- യുടെ സ്വഭാവത്തിൻ്റെ പൂർണ്ണത.

നബി -ﷺ- യെ മാതൃകയാക്കിക്കൊണ്ട് ചീത്തവിളിക്കുന്നതിൽ നിന്നും ശപിക്കുന്നതിൽ നിന്നും നാവിനെ സംശുദ്ധമാക്കേണ്ടതിൻ്റെ പ്രാധാന്യം.

ശാപവാക്കുകൾ പറയുന്നതിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു.

ജനങ്ങളോട് കരുണ കാണിക്കാൻ ഈ ഹദീഥിലൂടെ നബി (ﷺ) പ്രേരണ നൽകുന്നു.

التصنيفات

നബി -ﷺ- യുടെ ജീവിതചര്യ