തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല

തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല

അബൂ ബക്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "തങ്ങളുടെ ഭരണകാര്യം ഒരു സ്ത്രീയെ ഏൽപ്പിച്ച ജനത ഒരിക്കലും വിജയിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

ഒരു ജനത തങ്ങളുടെ കാര്യങ്ങളുടെ —നീതിന്യായമോ, പൊതുഭരണമോ, മന്ത്രിസ്ഥാനമോ പോലുള്ള കാര്യങ്ങളുടെ— ഉത്തരവാദിത്തം ഒരു സ്ത്രീയെ ഏൽപ്പിക്കുകയാണെങ്കിൽ, അവർ ലക്ഷ്യമാക്കുന്നത് ഒരിക്കലും നേടിയെടുക്കാനാവില്ലെന്ന് നബി (ﷺ) അറിയിക്കുന്നു.

فوائد الحديث

ഭരണാധികാരമോ ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കലോ (നീതിന്യായം) അതുപോലെയുള്ള പൊതുവായ അധികാരങ്ങളോ സ്ത്രീകൾ ഏറ്റെടുക്കാൻ പാടില്ല. എന്നാൽ വഖ്ഫ് കൈകാര്യം ചെയ്യുക, അനാഥകളെ സംരക്ഷിക്കുക, സ്കൂൾ നിയന്ത്രിക്കുക തുടങ്ങിയ സ്വകാര്യ ഉത്തരവാദിത്തങ്ങൾ സ്ത്രീകൾ ഏറ്റെടുക്കുന്നതിൽ തെറ്റില്ല.

സ്ത്രീകളുടെ (ഭരണപരമായ) പരിമിതികളെക്കുറിച്ചുള്ള ഉണർത്തലാണിത്. പൊതുവായ അധികാരങ്ങളിൽ അവർ പുരുഷന്മാരോടൊപ്പം പങ്കുചേരാൻ പാടില്ലെന്നും, അത്തരം സ്ഥാനങ്ങൾ അവരെ ഏൽപ്പിക്കുന്നത് വിജയം നേടിയെടുക്കുന്നതിന് തടസ്സമാകുമെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നു.

അല്ലാഹു സ്ത്രീയെ പുരുഷനിൽ നിന്ന് വ്യത്യസ്തമായ പ്രകൃതത്തോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഈ പ്രകൃതം കാരണത്താൽ അവർക്ക് അനുയോജ്യമാകാത്ത കാര്യങ്ങൾ ചിലതുണ്ട്. അതുപോലെത്തന്നെ, പുരുഷന്മാരുടെ പ്രകൃതം കാരണം അവർക്ക് യോജിക്കാത്ത ചില കാര്യങ്ങളുമുണ്ട്.

ഇവിടെ നിഷേധിക്കപ്പെട്ട 'വിജയം' (ഫലാഹ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതപരമായ വീക്ഷണത്തിലുള്ള വിജയമാണ്. അതായത് ഇഹലോകത്തെയും പരലോകത്തെയും നന്മ കരസ്ഥമാക്കലാണ്. ഒരു രാജ്യം ഭൗതികമായി പുരോഗതി പ്രാപിച്ചു എന്നത് കൊണ്ട് ആ ജനത അല്ലാഹുവിന്റെ തൃപ്തിയിലാണെന്ന് അർത്ഥമില്ല. അല്ലാഹുവിനെ അനുസരിക്കാത്തവർ വിജയികളല്ല; ഭൗതികമായി അവർ എത്ര ഉന്നത നിലയിലാണെന്ന് ഉപരിപ്ലവമായി തോന്നിക്കപ്പെട്ടാലും ശരി.

ഈ ഹദീഥ് സ്ത്രീകളെ കുറച്ചു കാണിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, അവരുടെ കഴിവുകളെ അവർക്ക് അനുയോജ്യമായ ശരിയായ മേഖലകളിലേക്ക് തിരിച്ചുവിടുക മാത്രമാണ് ചെയ്യുന്നത്.

التصنيفات

ഇസ്ലാമിക ഖലീഫയുടെ നിബന്ധനകൾ