നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും

നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നമ്മളാണ് അവസാനത്തെ സമുദായം; എന്നാൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമ്മളായിരിക്കും. (അന്ന്) ചോദിക്കപ്പെടും: 'നിരക്ഷരരായ സമുദായവും അവരുടെ പ്രവാചകനും എവിടെ?' അതിനാൽ (ഒരേ സമയം നാം) അവസാനക്കാരും ആദ്യത്തവരുമാകുന്നു."

[സ്വഹീഹ്] [ഇബ്നു മാജഃ ഉദ്ധരിച്ചത്]

الشرح

കാലഗണന പ്രകാരം മുഹമ്മദ് നബിയുടെ (ﷺ) ജനതയാണ് അവസാനം വന്നെത്തിയ സമുദായം. എന്നാൽ, ഖിയാമത്ത് നാളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന സമുദായം നബിയുടെ (ﷺ) ജനത തന്നെയാണ്. ഖിയാമത്ത് നാളിൽ ഇപ്രകാരം ചോദിക്കപ്പെടും: "ഉമ്മിയ്യായ (നിരക്ഷരരായ) സമുദായവും അവരുടെ നബിയും എവിടെ?" നബിക്ക് (ﷺ) എഴുത്തും വായനയും അറിയില്ലായിരുന്നു എന്നതിനാലാണ് 'ഉമ്മിയ്യ്' എന്ന വിശേഷണം ഈ ജനതയിലേക്ക് ചേർത്തി പറയപ്പെടുന്നത്. അങ്ങനെ വിചാരണക്കായി ആദ്യം വിളിക്കപ്പെടുന്നത് അവരെയായിരിക്കും. അതിനാൽ, കാലഗണന പ്രകാരം അവസാനം വന്നെത്തിയവരും, ഖിയാമത്ത് നാളിലെ വിചാരണയിലും സ്വർഗ്ഗപ്രവേശത്തിലും ആദ്യത്തെയാളുകളുമാണ് നാം.

فوائد الحديث

മുൻകഴിഞ്ഞ സമുദായങ്ങളേക്കാൾ ഈ സമുദായത്തിനുള്ള ശ്രേഷ്ഠത.

التصنيفات

മരണാനന്തര ജീവിതം