നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ

നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ

അലി (رضي الله عنه) നിവേദനം: "നബി (ﷺ) എല്ലാ അവസ്ഥകളിലും ഞങ്ങൾക്ക് ഖുർആൻ ഓതിത്തരാറുണ്ടായിരുന്നു; അശുദ്ധിയുള്ള (ജുനുബ്) അവസ്ഥയിൽ ഒഴികെ."

[ഹസൻ] [رواه أبو داود والترمذي والنسائي وابن ماجه وأحمد]

الشرح

നബി (ﷺ) തന്റെ സ്വഹാബികൾക്ക് ഖുർആൻ പഠിപ്പിക്കുകയും ഓതിക്കൊടുക്കുകയും ചെയ്യുമായിരുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ള അവസ്ഥയിലൊഴികെ, മറ്റെല്ലാ സാഹചര്യങ്ങളിലും അവിടുന്ന് അപ്രകാരം ചെയ്തിരുന്നു.

فوائد الحديث

വലിയ അശുദ്ധിയുള്ളവൻ (ജനാബത്തുകാരൻ) കുളിച്ചു ശുദ്ധിയാകുന്നത് വരെ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമല്ല.

പ്രവൃത്തിയിലൂടെ മാതൃക കാണിക്കുക എന്നതായിരുന്നു നബിയുടെ (ﷺ) മാർഗം.

التصنيفات

ഖുർആനും മുസ്ഹഫുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, ഖുർആൻ പാരായണത്തിൻ്റെ മര്യാദകളും, ഖുർആൻ വാഹകരുടെ സ്വഭാവഗുണങ്ങളും, കുളി