എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ'…

എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ' ആണവ

ഉഖ്ബതു ബ്‌നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറഞ്ഞു: "എൻ്റെ മേൽ ചില ആയത്തുകൾ അവതരിപ്പിക്കപ്പെട്ടു; അവക്ക് സമാനമായത് വേറെ കാണപ്പെട്ടിട്ടില്ല. രണ്ട് 'മുഅവ്വിദത്തുകൾ' ആണവ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഉഖ്ബതുബ്നു ആമിർ (رضي الله عنه) നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞതായി അറിയിക്കുന്നു. അല്ലാഹു ഈ രാത്രിയിൽ എനിക്ക് മേൽ ചില ആയത്തുകൾ അവതരിപ്പിച്ചിരിക്കുന്നു. ആപത്തുകളിൽ നിന്ന് രക്ഷ തേടുന്നതിനായി ഇതു പോലുള്ള മറ്റൊന്ന് വേറെയുണ്ടായിട്ടില്ല. രണ്ട് മുഅവ്വിദത്തുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ധ്യായങ്ങളാണവ. സൂറത്തുൽ ഫലഖും സൂറത്തു ന്നാസും.

فوائد الحديث

സൂറ. ഫലഖ്, സൂറ. നാസ് എന്നീ രണ്ട് അദ്ധ്യായങ്ങളുടെ മഹത്തരമായ ശ്രേഷ്ഠത.

എല്ലാ തിന്മകളിൽ നിന്നും രക്ഷ തേടുന്നതിനായി ഈ രണ്ട് സൂറത്തുകൾ കൊണ്ട് അല്ലാഹുവിൽ അഭയം തേടാനുള്ള പ്രേരണയും പ്രോത്സാഹനവും.

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ