അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് (ബിസ്മി ചൊല്ലി അറുത്ത്) രക്തമൊഴുക്കിയത് നിങ്ങൾ കഴിച്ചുകൊള്ളുക. പല്ലോ നഖമോ…

അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് (ബിസ്മി ചൊല്ലി അറുത്ത്) രക്തമൊഴുക്കിയത് നിങ്ങൾ കഴിച്ചുകൊള്ളുക. പല്ലോ നഖമോ കൊണ്ട് (അറുത്തത്) ഒഴികെ. അവയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. പല്ലെന്നത് ഒരു എല്ലാണ്. നഖമാകട്ടെ അബ്സീനിയക്കാരുടെ കത്തിയുമാണ്."

റാഫിഉ ബ്നു ഖദീജ് (رضي الله عنه) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലി(ﷺ)ന്റെ കൂടെ തിഹാമയിൽപെട്ട ദുൽ ഹുലൈഫയിലായിരുന്നു. അവിടെവെച്ച് ജനങ്ങളെ വിശപ്പ് പിടികൂടി. അവർക്ക് (യുദ്ദാർജിത സ്വത്തായി) ഒട്ടകങ്ങളെയും ആടുകളെയും ലഭിച്ചു. നബി (ﷺ) ആ സംഘത്തിന്റെ പിൻഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. അവർ (നബി അത് വീതം വെക്കുന്നതിന് മുൻപെ) ധൃതിപിടിച്ച് അറുക്കുകയും പാത്രങ്ങളിൽ വേവിക്കാൻ വെക്കുകയും ചെയ്തു. എന്നാൽ നബി (ﷺ) പാത്രങ്ങളിലുള്ളത് മറിച്ചുകളയാൻ കൽപിച്ചു. പിന്നീട് നബി(ﷺ) അത് വീതിക്കുകയും പത്ത് ആടുകളെ ഒരു ഒട്ടകത്തിന് സമമായി നിശ്ചയിക്കുകയും ചെയ്തു. അപ്പോൾ അതിൽ നിന്ന് ഒരൊട്ടകം ഓടിപ്പോയി. അതിനെ തെരെഞ്ഞുപോയി ആളുകൾ ക്ഷീണിച്ചു. (അതിനെ പിടിക്കാൻ ചെല്ലാൻ) കുറച്ച് കുതിരകൾ മാത്രമേ അവരുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവരിലൊരാൾ ഒരു അമ്പെടുത്തെറിഞ്ഞു. അപ്പോൾ അല്ലാഹു അതിനെ പിടിച്ചുവെച്ചു. നബി (ﷺ) പറഞ്ഞു: ഈ നാൽക്കാലികൾക്ക് വന്യമൃഗങ്ങൾക്കുള്ളതുപോലെ ഒരു തരം മോട്ടുണ്ട്. അതിനാൽ അവ വല്ലതും ഓടിപ്പോയാൽ നിങ്ങൾ ഇതുപോലെ (ഇയാൾ ചെയ്തതുപോലെ) തന്നെ ചെയ്യുക. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ. നാളെ നമ്മൾ ശത്രുവുമായി ഏറ്റുമുട്ടും. നമ്മുടെ പക്കലാകട്ടെ കത്തിയുമില്ല. ഞങ്ങൾക്ക് (മൂർച്ചയുള്ള) വടി കൊണ്ട് അറുക്കാമോ? അവിടുന്ന് (ﷺ) പറഞ്ഞു: അല്ലാഹുവിന്റെ നാമം സ്മരിച്ചുകൊണ്ട് (ബിസ്മി ചൊല്ലി അറുത്ത്) രക്തമൊഴുക്കിയത് നിങ്ങൾ കഴിച്ചുകൊള്ളുക. പല്ലോ നഖമോ കൊണ്ട് (അറുത്തത്) ഒഴികെ. അവയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരാം. പല്ലെന്നത് ഒരു എല്ലാണ്. നഖമാകട്ടെ അബ്സീനിയക്കാരുടെ കത്തിയുമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

التصنيفات

അറവ്