ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ…

ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്.

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (മത)വിജ്ഞാനം അന്വേഷിച്ചു കൊണ്ട് പുറപ്പെട്ടാൽ അവൻ തിരിച്ചു വരുന്നത് വരെ അല്ലാഹുവിൻ്റെ മാർഗത്തിലാണ്."

[ഹസൻ] [തുർമുദി ഉദ്ധരിച്ചത്]

الشرح

ആരെങ്കിലും മതപരമായ വിജ്ഞാനം തേടിക്കൊണ്ട് തൻ്റെ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ പുറത്തു പോയാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാൻ വേണ്ടി പുറപ്പെട്ടവനെ പോലെയാണ് തിരിച്ചു വരുന്നത് വരെ അവനും. കാരണം അല്ലാഹുവിൻ്റെ ദീനായ ഇസ്ലാമിനെ ജീവിപ്പിക്കുന്നതിലും, പിശാചിനെ പരാജയപ്പെടുത്തുന്നതിലും, ശരീരത്തെ പ്രയാസപ്പെടുത്തുന്നതിലും അവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ പുറപ്പെട്ട ഒരു യോദ്ധാവിനെ പോലെ തന്നെയാണ്.

فوائد الحديث

* മതവിജ്ഞാനം അന്വേഷിക്കുക എന്നത് അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദ് തന്നെയാണ്.

* മതവിജ്ഞാനം അന്വേഷിക്കുന്ന വ്യക്തിക്ക് യുദ്ധരണാങ്കണത്തിൽ നിലകൊള്ളുന്ന യോദ്ധാവിൻ്റെ പ്രതിഫലമുണ്ട്. കാരണം അല്ലാഹുവിൻ്റെ മതത്തെ ശക്തിപ്പെടുത്തുകയും, അതിന് വിരുദ്ധമായതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന പ്രവൃത്തിയിലാണ് രണ്ട് പേരും ഏർപ്പെട്ടിരിക്കുന്നത്.

* ആരെങ്കിലും മതവിജ്ഞാനം അന്വേഷിക്കുന്നതിനായി പുറപ്പെട്ടാൽ അവൻ പോകുമ്പോഴും മടങ്ങുമ്പോഴുമുള്ള കാലടികളുടെ പ്രതിഫലം - വീട്ടിലേക്ക് മടങ്ങിയെത്തുന്നത് വരെ - അവന് ലഭിക്കുന്നതാണ് എന്ന് ഈ ഹദീഥ് അറിയിക്കുന്നു.

التصنيفات

വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠത