ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത്…

ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ഒരു വഴിയിലൂടെ നടന്നു പോകവെ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കണ്ടു; ആ മനുഷ്യൻ (വഴിയിൽ നിന്ന്) അത് മാറ്റിവെക്കുകയും, അല്ലാഹു അക്കാര്യത്തിന് നന്ദിയായി അവൻ്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയും ചെയ്തു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന വേളയിൽ മുള്ളുകളുള്ള ഒരു മരക്കൊമ്പ് ഒരു മനുഷ്യൻ കാണാനിടയായി. മുസ്‌ലിംകൾക്ക് പ്രയാസം സൃഷ്ടിച്ചേക്കാവുന്ന ആ ഉപദ്രവം അയാൾ വഴിയിൽ നിന്ന് മാറ്റുകയും നീക്കിവെക്കുകയും, അല്ലാഹു അയാളോട് നന്ദി പുലർത്തുകയും, അയാൾക്ക് പൊറുത്തു നൽകുകയും ചെയ്തു എന്ന് നബി ﷺ അറിയിക്കുന്നു.

فوائد الحديث

വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കുന്നതിൻ്റെ ശ്രേഷ്ഠതയും, ആ പ്രവൃത്തി പാപങ്ങൾ അല്ലാഹു പൊറുത്തു നൽകാനുള്ള കാരണമാണെന്ന ഓർമപ്പെടുത്തലും.

നന്മകൾ എത്ര ചെറുതും എളുപ്പമുള്ളതുമാണെങ്കിലും അവയൊരിക്കലും നിസ്സാരമായി കാണരുത്.

ശുദ്ധി പാലിക്കലും, പ്രകൃതി സംരക്ഷണവും, പൊതുസുരക്ഷയും ഇസ്‌ലാമിൻ്റെ മര്യാദകളിൽ പെട്ടതാണ്.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ