എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്

എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: സൂറത്തുൽ ഇഖ്ലാസ് ഒരാൾ ആവർത്തിച്ചു പാരായണം ചെയ്യുന്നത് മറ്റൊരാൾ കാണാനിടയായി. അങ്ങനെ നേരം പുലർന്നപ്പോൾ അദ്ദേഹം നബിയുടെ (ﷺ) അടുത്ത് വന്ന് ഇക്കാര്യം അവിടുത്തെ ഉണർത്തി; അദ്ദേഹം ചെയ്തത് വളരെ കുറഞ്ഞ ഒരു കാര്യമാണെന്ന് മനസ്സിലാക്കിയത് പോലെ... അപ്പോൾ നബി (ﷺ) പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അബൂ സഈദ് അൽഖുദ്‌രി (رضي الله عنه) പറഞ്ഞു: സൂറത്തുൽ ഇഖ്ലാസ് മാത്രമായി രാത്രി മുഴുവൻ പാരായണം ചെയ്യുന്ന ഒരു സ്വഹാബിയെ മറ്റൊരാൾ കണ്ടു. നേരം പുലർന്നപ്പോൾ നബിയോട് (ﷺ) അദ്ദേഹം ഇക്കാര്യം ഉണർത്തി. ചോദ്യകർത്താവ് ആ പ്രവൃത്തി വളരെ ചെറുതും നിസ്സാരവുമായി ഗണിക്കുന്നത് പോലെയുണ്ടായിരുന്നു അയാളുടെ ചോദ്യം. അപ്പോൾ നബി (ﷺ) അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട്, ഉറപ്പിച്ചു പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! തീർച്ചയായും ആ അദ്ധ്യായം ഖുർആനിൻ്റെ മൂന്നിലൊന്നിന് സമമാണ്."

فوائد الحديث

സൂറത്തുൽ ഇഖ്ലാസിൻ്റെ ശ്രേഷ്ഠത; ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യമാണ് ഈ ചെറിയ അദ്ധ്യായം.

രാത്രി നിസ്കാരത്തിൽ കുറഞ്ഞ എണ്ണം ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്തു കൊണ്ട് നിസ്കരിക്കുന്നത് അനുവദനീയമാണ്; അത് നിസ്സാരമോ ശ്രേഷ്ഠത കുറഞ്ഞതോ ആയ പ്രവൃത്തിയല്ല,.

മാസുരീ (رحمه الله) പറഞ്ഞു: "വിശുദ്ധ ഖുർആനിൻ്റെ ഉള്ളടക്കം മൂന്ന് തരത്തിലുണ്ട്; ചരിത്രവും, വിധിവിലക്കുകളും, അല്ലാഹുവിൻ്റെ വിശേഷണങ്ങളും. സൂറത്തുൽ ഇഖ്ലാസ് സമ്പൂർണ്ണമായും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ മാത്രമാണ് ഉൾക്കൊള്ളുന്നത്. അത് ഖുർആനിൻ്റെ മൂന്നിലൊന്നിന് തുല്യവും, മൂന്നിലൊരു ഭാഗം വിഷയം ഉൾക്കൊള്ളുന്നതുമാണ്; ഇതാണ് ഹദീഥിൻ്റെ ഉദ്ദേശ്യം.

ചിലർ പറഞ്ഞു: ഖുർആനിൻ്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യുന്നതിന് ഇരട്ടിപ്പിക്കാതെ നൽകപ്പെടുന്ന പ്രതിഫലത്തിന് തുല്യമായത് സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്യുന്നതിന്

നൽകുമെന്നാണ് ഉദ്ദേശ്യം."

التصنيفات

ഖുർആനിലെ സൂറതുകളുടെയും ആയതുകളുടെയും ശ്രേഷ്ഠതകൾ