إعدادات العرض
നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല
നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ പിന്നെ നിർബന്ധ നിസ്‌കാരമല്ലാതെ (മറ്റൊരു നിസ്‌കാരവും) ഇല്ല."
الترجمة
العربية Português دری Македонски Magyar Tiếng Việt ქართული বাংলা Kurdî ไทย অসমীয়া Nederlands ਪੰਜਾਬੀ Indonesia Kiswahili Hausa ភាសាខ្មែរ English ગુજરાતી Tagalog Русский मराठी Српски සිංහලالشرح
നിർബന്ധ നിസ്‌കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ട ശേഷം മസ്ജിദിലുള്ളവർ സുന്നത്ത് നിസ്‌കാരങ്ങൾ ആരംഭിക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു.فوائد الحديث
ഫർദ്വ് നിസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാൽ, മസ്ജിദിലുള്ളവർ സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ പാടില്ല.
നിസ്കാരത്തിന് ഇഖാമത്ത് വിളിച്ചു കഴിഞ്ഞാൽ പിന്നീട് ഒരു സുന്നത്ത് നിസ്കാരവും ആരംഭിക്കാൻ പാടില്ല; അത് സുബ്ഹിന്റെയോ ദ്വുഹറിന്റെയോ മുൻപോ ശേഷമോ ഉള്ള സുന്നത്ത് നിസ്കാരങ്ങളിൽ പെട്ട റവാതിബ് ആയാൽ പോലും.
ഒരാൾ സുന്നത്ത് നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇഖാമത്ത് വിളിക്കുന്നതെങ്കിൽ; ഒരു റക്അത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിൽ അയാൾ വേഗത്തിൽ അത് പൂർത്തിയാക്കുകയാണ് വേണ്ടത്. അതിൽ കൂടുതൽ ബാക്കിയുണ്ടെങ്കിൽ തക്ബീറത്തുൽ ഇഹ്റാം (ജമാഅത്തിന്റെ തുടക്കം) ലഭിക്കുന്നതിനായി സുന്നത്ത് നിസ്കാരം അവസാനിപ്പിക്കേണ്ടതാണ്.
