നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല;…

നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു

വിശ്വാസികളുടെ മാതാവ് ജുവൈരിയ ബിൻത് ഹാരിഥ് -رَضِيَ اللَّهُ عَنْهَا- യുടെ സഹോദരനും, നബി -ﷺ- യുടെ ഭാര്യാസഹോദരനുമായ അംറുബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം. അദ്ദേഹം പറഞ്ഞു: "നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- വഫാത്താകുമ്പോൾ വെള്ളിനാണയങ്ങളോ (ദിർഹം) സ്വർണ്ണനാണയങ്ങളോ (ദീനാർ), അടിമസ്ത്രീകളെയോ പുരുഷന്മാരെയോ, ആടിനെയോ ഒട്ടകത്തെയോ, മറ്റെന്തെങ്കിലും സമ്പത്തോ വിട്ടേച്ചു പോയിരുന്നില്ല. അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന വെള്ള കോവർകഴുതയും, അവിടുന്ന് ഉപയോഗിച്ചിരുന്ന ആയുധവും, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ വഴിപോക്കർക്കായി വഖ്ഫ് ചെയ്ത ഒരു ഭൂമിയും മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

فوائد الحديث

അല്ലാഹുവിൻ്റെ നബിമാരുടെ സ്വത്ത് അനന്തരമായി എടുക്കപ്പെടില്ല.

നബി -ﷺ- വഫാത്തായ ശേഷം എന്താണ് അവശേഷിപ്പിച്ചത് എന്ന കാര്യം.

നബിയുടെ -ﷺ- ഉദാരതയും ദാനശീലവും കാരണത്താൽ, പറയപ്പെടാവുന്ന സമ്പത്തൊന്നും ബാക്കിയാക്കാതെയാണ് അവിടുന്ന് വഫാത്തായത്.

കിർമാനി -رَحِمَهُ اللَّهُ- പറഞ്ഞു: "(അത് സ്വദഖയാക്കി)" എന്ന് പറഞ്ഞത് കോവർകഴുത, ആയുധം, ഭൂമി എന്നീ മൂന്ന് കാര്യങ്ങളെയും ഉദ്ദേശിച്ചാണ്; അല്ലാതെ ഭൂമിയെ മാത്രം ഉദ്ദേശിച്ചല്ല."

ഹദീഥിൻ്റെ ആരംഭത്തിൽ അംറു ബ്നുൽ ഹാരിഥ് നബിയുടെ (ﷺ) 'ഖതൻ' ആണ് എന്ന് പറഞ്ഞിരിക്കുന്നു; ഭാര്യയുടെ സഹോദരനെയാണ് ഖതൻ എന്ന് പറയുക.

التصنيفات

ഐഹികവിരക്തിയും സൂക്ഷ്മതയും, നബി -ﷺ- യുടെ ജീവിതചര്യ